കാര്‍ഗോ വിമാനം അടിയന്തര ലാന്‍ഡിംഗിന് ശേഷം രണ്ടായി പിളര്‍ന്നു; വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു; വീഡിയോ കാണാം
സാൻ ജോസ്: (www.kvartha.com 08.04.2022) കാര്‍ഗോ വിമാനം അടിയന്തര ലാന്‍ഡിംഗിന് ശേഷം രണ്ടായി പിളര്‍ന്നു. ഇതേ തുടര്‍ന്ന് വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു. അപകടത്തില്‍ ആളപായമില്ല. ഡി എച് എലിന്റെ കാര്‍ഗോ വിമാനം കോസ്റ്റാറികയിലെ ജുവാന്‍ സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി പറന്നിറങ്ങിയ ശേഷമാണ് സംഭവം നടന്നത്. അടിയന്തര ലാന്‍ഡിംഗിന് ശേഷം വിമാനം ഒന്നിലധികം തവണ റണ്‍വേയില്‍ തെന്നിമാറുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.
ഗ്വാടിമാലയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതിനാല്‍ ടേക് ഓഫ് ചെയ്തയുടന്‍ അടിയന്തര ലാന്‍ഡിംഗിന് പൈലറ്റിനെ പ്രേരിപ്പിച്ചെന്ന് കോസ്റ്റാറികയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഡെപ്യൂടി ഡയറക്ടര്‍ ലൂയിസ് മിറാന്‍ഡ മുനോസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്സ് റിപോര്‍ട് ചെയ്തു.
റണ്‍വേയിണ്‍ നിന്ന് തെന്നിമാറി പുല്‍മേടിലേക്ക് കയറിയ വിമാനം രണ്ടായി പിളരുകയായിരുന്നുവെന്ന് വ്യോമയാന അധികൃതര്‍ വ്യക്തമാക്കി. പൈലറ്റിനെയും കോപൈലറ്റിനെയും രക്ഷപെടുത്തിയതായി എയര്‍പോര്‍ട് ഓപറേറ്റര്‍ എയറിസ് പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിന്റെ പകുതി ഭാഗം റണ്‍വേയിലും പുല്‍ത്തകിടിയിലും കിടക്കുന്നതും വീഡിയോയില്‍ കാണാം. വാല്‍ഭാഗം വേര്‍പെട്ടതായും ചിറക് ഒടിഞ്ഞതായും വീഡിയോയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ഒരു ക്രൂ അംഗം മുന്‍കരുതലായി മെഡികല്‍ പരിശോധനയ്ക്ക് വിധേയനായെന്ന് ഡി എച് എൽ അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ സാന്‍ ജോസിന്റെ പ്രാന്തപ്രദേശത്തുള്ള ജുവാന്‍ സാന്താമരിയ വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടിരുന്നതിനാല്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ്, സെന്‍ട്രല്‍ അമേരിക, മെക്‌സികോ, കാനഡ, യൂറോപ് എന്നിവിടങ്ങളില്‍ നിന്നുള്ള 32 വാണിജ്യ വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചു.
വിമാനത്താവളം തുറക്കുന്നതിന് മുന്നോടിയായി റണ്‍വേയില്‍ നിന്ന് വിമാനം മാറ്റുന്നത് സംബന്ധിച്ച് എയര്‍പോര്‍ട് അധികൃതരുമായി ചര്‍ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് അന്വേഷണം നടത്തുമെന്നും ഡി എച് എല്‍ അറിയിച്ചു.
< !- START disable copy paste -->
Powered by Info News For You

UH: Bomberos atienden aeronave de #DHL, (#Boeing757, HP-2010DAE) tras salirse de pista 07 en el Aeropuerto Juan Santamaría #SJO #CostaRican
— Costa Rica Aviation (@CR_Aviation) April 7, 2022
Autor desconocido pic.twitter.com/Uets03e1eY
വിമാനത്താവളം തുറക്കുന്നതിന് മുന്നോടിയായി റണ്‍വേയില്‍ നിന്ന് വിമാനം മാറ്റുന്നത് സംബന്ധിച്ച് എയര്‍പോര്‍ട് അധികൃതരുമായി ചര്‍ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് അന്വേഷണം നടത്തുമെന്നും ഡി എച് എല്‍ അറിയിച്ചു.
Otra impresionante toma del momento donde el #JOS7216 se sale de la pista 07 @CrAereo @CR_Aviation pic.twitter.com/Z0aeBTLyfo
— En vivo desde SJO (@adsbcr) April 7, 2022
Keywords: DHL`s Boeing plane crash lands in Costa Rica, splits in two after emergency landing, International, News, Top-Headlines, Plane, Video, Pilot, Airport, Investigation, California, San jose.
Powered by Info News For You
.jpg)
Comments
Post a Comment