ക്രമസമാധാന നില കണക്കിലെടുത്ത് രാജസ്താനിലെ കരൗലിയില്‍ ഏര്‍പെടുത്തിയ കര്‍ഫ്യൂ നീട്ടി

ജയ്പൂര്‍: (www.kvartha.com 08.04.2022) രാജസ്താനിലെ കരൗലിയില്‍ ഏര്‍പടുത്തിയ കര്‍ഫ്യൂ ഏപ്രില്‍ 10 രാത്രി 12 മണി വരെ നീട്ടി. വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രമസമാധാന നില കണക്കിലെടുത്താണ് കര്‍ഫ്യൂ ഏര്‍പെടുത്തിയത്.

അതേസമയം കര്‍ഫ്യൂവില്‍ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 12 വരെ ഇളവ് പ്രഖ്യാപിച്ചു. ഈ സമയത്ത് അവശ്യ സാധനങ്ങള്‍ വില്‍ക്കാം. പച്ചക്കറി-പഴക്കടകള്‍, ജനറല്‍ സ്റ്റോറുകള്‍, ഡയറികള്‍, ഇന്ധന സ്റ്റേഷനുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ ഈ സമയത്ത് പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Jaipur, News, National, Protest, Protesters, Rajasthan, Curfew, Violence, Karauli, Extended, Rajasthan: Curfew in violence-hit Karauli extended till April 10.

അതേസമയം, കോട്ട, ബികാനീര്‍, ജോധ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളിലും സെക്ഷന്‍ 144 നടപ്പാക്കിയിട്ടുണ്ട്. ഹിന്ദു പുതുവത്സരം പ്രമാണിച്ച് നടത്തിയ റാലി മുസ്‌ലിം ഭൂരിപക്ഷ മേഖലയിലൂടെ കടന്നുപോകവേ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായത്.

Keywords: Jaipur, News, National, Protest, Protesters, Rajasthan, Curfew, Violence, Karauli, Extended, Rajasthan: Curfew in violence-hit Karauli extended till April 10. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?