അമിതവേഗതയിലെത്തിയ ആഡംബര കാർ ഡിവൈഡർ മറികടന്ന് റോഡിന്റെ മറുവശത്തേക്ക് കയറി വാഹനങ്ങളിൽ ഇടിച്ചു; സ്‌കൂടർ ഓടിച്ച സ്ത്രീക്ക് ഗുരുതര പരിക്ക്; മറ്റൊരു വനിത അത്ഭുതകരമായി രക്ഷപ്പെട്ടു; ദൃശ്യങ്ങൾ പുറത്ത്
മംഗ്ളുറു: (www.kasargodvartha.com 10.04.2022) അമിതവേഗതയിൽ വന്ന ബിഎംഡബ്ല്യു കാർ ഡിവൈഡറിന് മുകളിലൂടെ കയറിയിറങ്ങി രണ്ട് കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ച് സ്‌കൂടർ ഓടിച്ച സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് മുറിച്ചുകടക്കാൻ ഡിവൈഡറിൽ നിന്നിരുന്ന മറ്റൊരു സ്ത്രീ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നഗരത്തിലെ ബല്ലാൽബാഗിലാണ് സംഭവം നടന്നത്.
പ്രീതി മനോജ് (47) എന്ന യുവതിക്കാണ് പരിക്കേറ്റത്. മറ്റൊരു കാറിലുണ്ടായിരുന്ന അമയ് ജയദേവന് (ഏഴ്) നിസാര പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്നത് ഇന്റീരിയർ ഡെകറേഷൻ ബിസിനസ് നടത്തുന്ന മംഗ്ളുറു സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രാവൺ കുമാർ (30) ആണെന്ന് തിരിച്ചറിഞ്ഞു. ഇൻഡ്യൻ ശിക്ഷാനിയമം 279/338 വകുപ്പ് പ്രകാരം ഇയാൾക്കെതിരെ മംഗ്ളുറു വെസ്റ്റ് ട്രാഫിക് പൊലീസ് കേസെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.20നാണ് അപകടം നടന്നതെന്ന് പൊലീസ് കമീഷനർ എൻ ശശി കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 'പരിക്കേറ്റ യുവതി ഐസിയുവിലാണ്, കുട്ടിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. ശ്രാവണിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് വിധേയനാക്കും' അദ്ദേഹം അറിയിച്ചു.
കാർ ഡിവൈഡർ മറികടന്ന് റോഡിന്റെ മറുവശത്തേക്ക് കയറുന്നതിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
Keywords: Karnataka, Mangalore, News, Accident, Video, Car, Scooter, Injured, Police, Case, Social-Media, BMW car in Mangaluru jumps divider, rams into scooty.< !- START disable copy paste -->
Powered by Info News For You

On Saturday afternoon, an Over speeding #BMW jumped a divider and crashed into the car and a 2 wheeler on the otherside of the road,injuring two persons at Ballalbagh in #Mangaluru . Police have taken BMW driver in custody. pic.twitter.com/fD8bVz1TrJ
— Yasir Mushtaq (@path2shah) April 9, 2022
Keywords: Karnataka, Mangalore, News, Accident, Video, Car, Scooter, Injured, Police, Case, Social-Media, BMW car in Mangaluru jumps divider, rams into scooty.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment