ഒടുവില്‍ രാജി; അന്വേഷണം പൂര്‍ത്തിയായാല്‍ പരിശുദ്ധിയോടെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന് ഈശ്വരപ്പ

സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com 16.04.2022) കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈ മന്ത്രിസഭ അധികാരമേറ്റ് ഒമ്പത് മാസമായപ്പോഴേക്കും മുതിര്‍ന്ന ബിജെപി നേതാവായ ഗ്രാമവികസന-പഞ്ചായതീരാജ് മന്ത്രി കെ എസ് ഈശ്വരപ്പ അഴിമതി ആരോപണ വിധേയനായി രാജിവച്ചു. വെള്ളിയാഴ്ച രാത്രി 8.15ന് ബെംഗ്‌ളുറില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെന്നാണ് രാജിക്കത്ത് കൈമാറിയത്.

News, National, Top-Headlines, Mangalore, Eshwarappa, Resignation, Karnataka Minister, Chief Minister, Karnataka: Eshwarappa quits, says truth will come out.

ഷിവമോഗ്ഗയില്‍ പാര്‍ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ രാജി തീരുമാനം പ്രഖ്യാപിച്ച ഈശ്വരപ്പ കാറിലാണ് ബെംഗ്‌ളുറിലേക്ക് യാത്രയായത്. കൊടിവച്ച കാറില്‍ ഔദ്യോഗിക അന്ത്യസഞ്ചാരം നടത്തിയ നേതാവിനെ അറുപതോളം കാറുകളില്‍ അനുയായികള്‍ അനുധാവനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് ഈശ്വരപ്പയെ വാഴ്ത്തിയും കോണ്‍ഗ്രസിന് എതിരേയും അവര്‍ മുദ്രാവാക്യം മുഴക്കി. താന്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ പരിശുദ്ധിയോടെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന് ഷിവമോഗ്ഗയിലും ബെംഗ്‌ളുറിലും ഈശ്വരപ്പ പറഞ്ഞു.

News, National, Top-Headlines, Mangalore, Eshwarappa, Resignation, Karnataka Minister, Chief Minister, Karnataka: Minister KS Eshwarappa announces resignation.

നാല് കോടി രൂപയുടെ ഗ്രാമീണ റോഡ് പ്രവൃത്തിയുടെ ബില്‍ പാസാക്കാന്‍ 40ശതമാനം കമീഷന്‍ ആവശ്യപ്പെട്ടു എന്ന അഴിമതി ആരോപണം, പ്രവൃത്തി പൂര്‍ത്തിയാക്കിയ കരാറുകാരന്‍ സന്തോഷ് പടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം എന്നിവയാണ് മന്ത്രിയുടെ രാജിക്കാധാര കാരണങ്ങള്‍.

News, National, Top-Headlines, Mangalore, Eshwarappa, Resignation, Karnataka Minister, Chief Minister, Karnataka: Minister KS Eshwarappa announces resignation.  

Keywords: News, National, Top-Headlines, Mangalore, Eshwarappa, Resignation, Karnataka Minister, Chief Minister, Karnataka: Eshwarappa quits, says truth will come out.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?