മാനന്തവാടി സബ് ആര്‍ ടി ഓഫീസ് ജീവനക്കാരിയുടെ മരണം; കൂട്ട സ്ഥലം മാറ്റത്തിന് ശുപാര്‍ശ
മാനന്തവാടി: (www.kvartha.com 12.04.2022) മാനന്തവാടി സബ് ആര്‍ ടി ഓഫീസ് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഓഫീസില്‍ കൂട്ട സ്ഥലം മാറ്റത്തിന് ശുപാര്‍ശ. ഓഫീസിലെ 11 പേരെ ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലം മാറ്റണമെന്നാണ് ഡെപ്യൂടി ട്രാന്‍സ്‌പോര്‍ട് കമീഷനര്‍ നിര്‍ദേശിച്ചത്. അന്തിമ അന്വേഷണ റിപോര്‍ട് ട്രാന്‍സ്‌പോര്‍ട് കമീഷനര്‍ക്ക് കൈമാറി.
മാനന്തവാടി ആര്‍ ടി ഓഫീസ് ജീവനക്കാരി സിന്ധുവിനെ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിന്ധു ആത്മഹത്യ ചെയ്യാനുണ്ടായ കാരണം സഹപ്രവര്‍ത്തകരുടെ മാനസിക പീഡനമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇത് തെളിയിക്കുന്ന സിന്ധുവിന്റെ ഡയറികുറിപ്പുകളും പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഗതാഗത വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
Powered by Info News For You

ഡെപ്യൂടി ട്രാന്‍സ്‌പോര്‍ട് കമിഷനറുടെ പ്രാഥമിക റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരി നിര്‍ബന്ധിത അവധിയിലാണ്. അന്തിമ റിപോര്‍ട് സമര്‍പിച്ചതോടെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
എട്ട് വര്‍ഷത്തിലധികമായി മാനന്തവാടി സബ് ആര്‍ ടി ഓഫീസിലെ മിക്ക ജീവനക്കാരും ഇതേ ഓഫിസിലാണ് ജോലി ചെയ്യുന്നത്. ഇത് ഇനി അനുവദിക്കരുതെന്നാണ് റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, സിന്ധുവിന്റെ മരണത്തില്‍ നേരിട്ട് ആര്‍ക്കും പങ്കില്ലെങ്കിലും ഓഫീസില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍.
Keywords: News, Kerala, Death, Government-employees, Transfer, Found Dead, Suicide, Police, Death of Government employee: Transfer to all employees on RT office employee.

Comments
Post a Comment