ഡെല്‍ഹിയില്‍ ഓടോ ടാക്‌സി ഡ്രൈവര്‍മാര്‍ സിഎന്‍ജി വിലവര്‍ധനയ്‌ക്കെതിരെ അനിശ്ചിതകാല സമരത്തിലേക്ക്
ന്യൂഡെല്‍ഹി: (www.kvartha.com 16.04.2022) ഡെല്‍ഹിയില്‍ ഓടോ ടാക്‌സി ഡ്രൈവര്‍മാര്‍ സിഎന്‍ജി വിലവര്‍ധനയ്‌ക്കെതിരെ അനിശ്ചിതകാല സമരത്തിലേക്ക്. സിഎന്‍ജി വിലയില്‍ 35 രൂപ സബ്‌സിഡി നല്‍കുകയോ യാത്രാനിരക്ക് വര്‍ധിപ്പിക്കുകയോ വേണമെന്നാണ് ആവശ്യം. ഈ മാസം 18 മുതല്‍ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് പ്രഖ്യാപനം.
ബിഹാര്‍ സ്വദേശിയായ ഗോപാല്‍ 25 വര്‍ഷമായി ഡെല്‍ഹിയിലെ ഓട്ടോറിക്ഷ ഓടിക്കുകയാണ്. മലീനീകരണം കുറക്കാം എന്നതും കുറഞ്ഞവിലയില്‍ ഇന്ധനം അടക്കം സര്‍കാര്‍ പ്രഖ്യാപനങ്ങളുമാണ് ഗോപാലിനെയും സിഎന്‍ജി ഓടോറിക്ഷകളിലേക്ക് ആദ്യം ആകര്‍ഷിച്ചത്. നേരത്തെ 130 രൂപയ്ക്ക് ഫുള്‍ ടാങ്ക് നിറച്ചിടത്ത് നിലവില്‍ 300 എങ്കിലും വേണം. ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഗോപാല്‍ പറയുന്നത്.
11 രൂപക്ക് ഒരുകിലോ സിഎന്‍ജി കിട്ടിയിരുന്ന സമയം ഉണ്ടായിരുന്നു എന്ന് ഡെല്‍ഹി സ്വദേശി റാത്തോഡ് പറയുന്നു. എന്നാല്‍, കഴിഞ്ഞ ഒരു മാസത്തിനിടെ 13 രൂപയിലധികമാണ് ഡെല്‍ഹിയില്‍ സിഎന്‍ജിക്ക് വില കൂടിയത്. നിലവില്‍ ഒരു കിലോ സിഎന്‍ജി വാങ്ങാന്‍ 71 രൂപ വേണം. യാത്രാക്കൂലി വര്‍ധനവോ സബ് സിഡിയോ കിട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നും റാത്തോഡ് പറയുന്നു.
നടപടിക്ക് സര്‍കാര്‍ ഇല്ലാത്തതിനാലാണ് പുതിയ സമരമാര്‍ഗം സ്വീകരിക്കാന്‍ കാരണമെന്ന് യൂനിയനുകള്‍ പറയുന്നു. ഒരു ലക്ഷത്തോളം ഓട്ടോകളാണ് ദില്ലിയിലുള്ളത്. ദില്ലിയിലെ പൊതുഗതാഗത സംവിധാനം തന്നെ സിഎന്‍ജിയെ ആശ്രയിച്ചാണ്. ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി മുതല്‍ ഡെല്‍ഹി മുഖ്യമന്ത്രിയ്ക്ക് വരെ പരാതികള്‍ നല്‍കിയെന്ന് യൂനിയനുകള്‍ വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment