മിനി കൂപര്‍ ഓടിച്ച് ബറോസ് ലൊകേഷനിലേക്ക് മോഹന്‍ലാലിന്റെ മാസ് എന്‍ട്രി; വീഡിയോ പങ്കുവച്ച് സമീര്‍ ഹംസ, വൈറല്‍


കൊച്ചി: (www.kvartha.com 03.04.2022) മിനി കൂപര്‍ ഓടിച്ച് ലൊകേഷനിലെത്തുന്ന സൂപെര്‍താരം മോഹന്‍ലാലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കൊച്ചിയിലെ ബറോസ് ലൊകേഷനിലേക്കാണ് താരം വണ്ടി ഓടിച്ച് എത്തിയത്. ലൊകേഷനിലെത്തുന്ന താരത്തിന്റെ മാസ് എന്‍ട്രി വീഡിയോ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് പങ്കുവച്ചത്. 

'ഇരുപതാം നൂറ്റാണ്ട്' എന്ന സിനിമയിലെ സാഗര്‍ എലിയാസ് ജാക്കിയുടെ ബിജിഎമിനൊപ്പമാണ് വീഡിയോ. സമീര്‍ ഹംസയുടെ മിനി കൂപര്‍ ജോണ്‍ കൂപര്‍ വര്‍ക്‌സാണ് മോഹന്‍ലാല്‍ ഓടിച്ചത്. സമീര്‍ ഹംസ തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചതും. 

News, Kerala, State, Kochi, Entertainment, Mohanlal, Business, Finance, Social-Media, Top-Headlines, Actor Mohanlal drive mini cooper car in Barroz location


നിരവധി ആഡംബര വാഹനങ്ങള്‍ സ്വന്തമായിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ ഡ്രൈവ് ചെയ്യുന്നത് അധികം കണ്ടിട്ടില്ല. ഈ പതിവ് തെറ്റിച്ച് സുഹൃത്ത് സമീര്‍ ഹംസയ്‌ക്കൊപ്പം വണ്ടിയോടിച്ച് വരുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്. 

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന ആദ്യ ഇന്‍ഡ്യന്‍ 3 ഡി ചിത്രത്തിന് ശേഷം സംവിധായാകാനായ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. 

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്‌സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്സ് ലീഡ്സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

Keywords: News, Kerala, State, Kochi, Entertainment, Mohanlal, Business, Finance, Social-Media, Top-Headlines, Actor Mohanlal drive mini cooper car in Barroz location

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?