വിചാരണയ്ക്കിടെ യുവതിക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കണ്ട സംഭവം; അഭിഭാഷകന്‍ അഴിക്കുള്ളില്‍; വിചിത്രമായ കേസ് ഇങ്ങനെ


ചെന്നൈ: (www.kvartha.com 13.04.2022) വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള വിചാരണയ്ക്കിടെ യുവതിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ അഭിഭാഷകന് രണ്ടാഴ്ചത്തെ തടവ് ശിക്ഷ നല്‍കാന്‍ മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. അഭിഭാഷകനും യുവതിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയും അത് കോടതി കാണുകയും ചെയ്തതോടെയാണ് വക്കീലായ ആര്‍ഡി സന്താനകൃഷ്ണനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തത്. 

ജസ്റ്റിസുമാരായ പി എന്‍ പ്രകാശ്, എ എ നക്കീരന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് എടുക്കാന്‍ ഉത്തരവിട്ടത്. രണ്ടാഴ്ചത്തെ തടവ് അനുഭവിക്കാന്‍ ഉത്തരവിട്ടെങ്കിലും, ബെഞ്ച് അനുവദിച്ചതിനാല്‍ ജനുവരി 21 മുതല്‍ ഫെബ്രുവരി 28 വരെ ജയില്‍വാസം അനുഭവിച്ചതിനാല്‍ വിട്ടയക്കും. 6,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

News, National, India, Chennai, Lawyer, Court, Punishment, Case, Abuse, Justice, Judiciary, Imprisonment for lawyer who was caught on camera with woman during hearing


കഴിഞ്ഞ ഡിസംബറില്‍ കോടതി നിര്‍ദേശപ്രകാരം അഭിഭാഷകനെതിരെ സിബി-സിഐഡി കേസെടുക്കുകയും കോടതി നടപടികള്‍ക്കിടെ പരസ്യമായി അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Keywords: News, National, India, Chennai, Lawyer, Court, Punishment, Case, Abuse, Justice, Judiciary, Imprisonment for lawyer who was caught on camera with woman during hearing

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?