വീടിന് തീപിടിച്ച് മുറിയിൽ ഉറങ്ങുകയായിരുന്ന ഗൃഹനാഥൻ വെന്തുമരിച്ചു; അകത്ത് ആളുള്ളത് രക്ഷാപ്രവർത്തകർ അറിഞ്ഞില്ല

മംഗ്ളുറു: (www.kasargodvartha.com 04.04.2022) വീടിന് തീപിടിച്ച് മുറിയിൽ ഉറങ്ങുകയായിരുന്ന ഗൃഹനാഥൻ വെന്തുമരിച്ചു. കുന്താപുരം ദൊഡ്ഡഹിത്‌ലുവിലെ ഗണേഷ് ഖർവി (45) ആണ് മരിച്ചത്. മീൻപിടുത്ത തൊഴിലാളിയായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിൽ ഉറങ്ങുകയായിരുന്നു.
   
Mangalore, Karnataka, News, Fire, Top-Headlines, Death, House, Investigation, House caught fire; man died.

പുതിയ വീട് പണിയുന്നതിനാൽ സമീപത്ത് ഭാര്യയോടൊപ്പം ഒരു ചെറിയ കുടിലിലായിരുന്നു താമസം. ഭാര്യ രാവിലെ ജോലിക്ക് പോയ സമയത്താണ് തീപിടുത്തമുണ്ടായത്. വീടിനുള്ളിൽ നിന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് തീയണച്ചത്. എന്നാൽ ഗണേഷ് ഖാർവി അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് ഇവർ അറിഞ്ഞിരുന്നില്ല. അതിനാൽ തന്നെ രക്ഷിക്കാനായില്ലെന്നാണ് വിവരം.

തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ബൈന്ദൂർ സർകിൾ ഇൻസ്‌പെക്ടർ സന്തോഷ് കൈകിനി, റവന്യൂ ഇൻസ്‌പെക്ടർ രാഘവേന്ദ്ര ദേവാഡിഗ, ഗംഗോളി എഎസ്‌ഐ നഞ്ച നായിക് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: Mangalore, Karnataka, News, Fire, Top-Headlines, Death, House, Investigation, House caught fire; man died.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?