സംഗീതവും നൃത്തവുമായി മറാതി പുതുവർഷാഘോഷം; 'ഗുധി പദ്വ' ഘോഷയാത്രയിൽ സ്ത്രീകൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധേയമായി; വീഡിയോ കാണാം

മുംബൈ: (www.kvartha.com 03.04.2022) മഹാരാഷ്ട്രയിൽ പുതുവർഷത്തെ അടയാളപ്പെടുത്തുന്ന 'ഗുഡി പദ്വ' യെ പരമ്പരാഗത വസ്ത്രങ്ങളുമായി ജനങ്ങൾ വരവേറ്റു. ഘോഷയാത്രയിൽ സ്ത്രീ മോടോർ ബൈക് റൈഡർമാർ, ഗായകർ, നർത്തകർ തുടങ്ങിയവർ എന്നിവർ പങ്കെടുക്കുന്നത് കാണാൻ തെക്കൻ മുംബൈയിൽ സമീപ പ്രദേശത്ത് നിന്നുള്ളവർ വരെ തടിച്ചുകൂടി. സ്ത്രീകൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി.
  
Mumbai, India, Maharashtra, News, New Year, Celebration, Video, Rally, Bike, COVID-19, Gudi Padwa 2022: Women in Mumbai Take Out Bike Rally To Celebrate Marathi New Year: Watch Video.

മറാതി, കൊങ്കണി സമൂഹങ്ങൾ പ്രാദേശിക പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ 'ഗുഡി പദ്വ' ആഘോഷിക്കുന്നു. 'ഗുഡി' എന്നാൽ ബ്രഹ്മാവിന്റെ പതാക എന്നാണ് അർഥമാക്കുന്നത്, ഒരു ചാന്ദ്രദ്വൈവാരത്തിലെ ആദ്യ ദിവസമാണ് പദ്വ. ഈ ദിവസം വസന്തത്തിന്റെ വരവ് അറിയിക്കുന്നു, ആളുകൾ രാവിലെ പ്രാർഥനയോടെ ആരംഭിക്കുകയും രംഗോലികൾ കൊണ്ട് അവരുടെ വീട് അലങ്കരിക്കുകയും ചെയ്യുന്നു. മുകളിൽ വെള്ളി അല്ലെങ്കിൽ ചെമ്പ് പാത്രങ്ങൾ കമഴ്ത്തിയതും പുഷ്പങ്ങൾ, മാമ്പഴം, വേപ്പിലകൾ എന്നിവ കൊണ്ട് അലങ്കരിച്ചതുമായ പതാക, തെരുവ് ഘോഷയാത്രകൾ, നൃത്തം, ഉത്സവഭക്ഷണങ്ങൾ എന്നിവയോടെയാണ് ഗുഡി പദ്വ ആചരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇത്തവണ പുതുവര്‍ഷ ആഘോഷം.
 
Keywords: Mumbai, India, Maharashtra, News, New Year, Celebration, Video, Rally, Bike, COVID-19, Gudi Padwa 2022: Women in Mumbai Take Out Bike Rally To Celebrate Marathi New Year: Watch Video.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?