കണ്ണൂര്‍ ചുവന്നു: പാര്‍ടി കോണ്‍ഗ്രസ് ചരിത്ര സംഭവമാകും; വൈകിട്ട് മുഖ്യമന്ത്രി കൊടിയുയര്‍ത്തും
കണ്ണൂര്‍: (www.kvartha.com 05.04.2022) സാമ്രാജ്യത്യവിരുദ്ധ - കര്‍ഷകസമര പോരാട്ടങ്ങളുടെ ഈറ്റില്ലമായ കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസിനായി ഒരുങ്ങി. കേരളത്തിലെ കമ്യൂനിസ്റ്റ് പാര്‍ടിയുടെ ആദ്യ രുപീകരണ സമ്മേളനം 1939-ല്‍ നടന്ന പാറപ്രം ഉള്‍പെടെയുള്ള ചുവന്ന മണ്ണാണ് കണ്ണൂരിന്റെത്.
എ കെ ജി -കെ പി ആര്‍, സുബ്രഹ്മണ്യന്‍ ഷേണായി, ഇ കെ നായനാര്‍, എന്‍ സി ശേഖര്‍ തുടങ്ങി ഒട്ടേറെ മഹാരഥന്‍മാരായ നേതാക്കളെ ഇന്‍ഡ്യന്‍ വിപ്‌ളവ പ്രസ്ഥാനത്തിന് സംഭാവന ചെയ്ത കണ്ണൂരിന്റെ മണ്ണില്‍ ആദ്യമായി നടക്കുന്ന പാര്‍ടി കോണ്‍ഗ്രസ് ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് സി പി എം.
നിരവധി ധീരരക്തസാക്ഷിസ്മരണകളും സാമ്രാജ്വത്യ വിരുദ്ധ ഐതിഹാസികമായ പോരാട്ടങ്ങളും നിറഞ്ഞ കണ്ണൂരിന്റെ മണ്ണില്‍ സി പി എം 23-ാം പാര്‍ടി കോണ്‍ഗ്രസിന് ചെമ്പതാക ഉയരും.
നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബി ജെ പിയുടെ കേന്ദ്ര ഭരണം അവസാനിപ്പിക്കാനുതകുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വേദിയാകുന്ന പാര്‍ടി കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ഇന്‍ഡ്യയില്‍ കമ്യൂനിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവന നല്‍കിയ കണ്ണൂര്‍, പാര്‍ടി കോണ്‍ഗ്രസ് അവിസ്മരണീയമാക്കാന്‍ പൂര്‍ണമായും ഒരുങ്ങിയിട്ടുണ്ട്. പൊതുസമ്മേളനവേദിയായ എ കെ ജി നഗറില്‍ (ജവഹര്‍ സ്റ്റേഡിയം) ചൊവ്വാഴ്ച വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും.
ജനനായകന്‍ ഇ കെ നായനാരുടെ പേരിലുള്ള അകാഡമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. ബുധനാഴ്ച
രാവിലെ 10 ന് അഖിലേന്‍ഡ്യാ ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സി പി ഐ ജനറല്‍ സെക്രടറി ഡി രാജ അഭിവാദ്യം ചെയ്യും.
രാവിലെ 10 ന് അഖിലേന്‍ഡ്യാ ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. സി പി ഐ ജനറല്‍ സെക്രടറി ഡി രാജ അഭിവാദ്യം ചെയ്യും.
പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമിറ്റി അംഗങ്ങളും ഉള്‍പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികളും നേതാക്കളും എത്തിക്കഴിഞ്ഞിട്ടുണ്ട്. ഗുജറാത് സംഘം തിങ്കളാഴ്ച പുലര്‍ചെ കണ്ണൂരിലെത്തി.
ബംഗാളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പെടെ ചൊവ്വാഴ്ച രാവിലെ എത്തും. രക്തപതാകകളും ചുവപ്പലങ്കാരങ്ങളും ലോക, ഇന്‍ഡ്യന്‍ കമ്യൂനിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളും അടക്കം പ്രചാരണം നിറഞ്ഞ കണ്ണൂര്‍ നഗരമാകെ പാര്‍ടി കോണ്‍ഗ്രസ് വേദിയായി മാറിക്കഴിഞ്ഞു. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പുന്നപ്ര-വയലാറിന്റെ മണ്ണില്‍നിന്നും കൊടിമരം കയ്യൂര്‍ സമരഭൂമിയില്‍നിന്നും ബുധനാഴ്ച കണ്ണൂരിലെത്തിക്കും.
കേന്ദ്ര കമിറ്റി അംഗം പി കെ ശ്രീമതി നേതൃത്വം നല്‍കുന്ന കൊടിമരജാഥ, കയ്യൂര്‍ രക്തസാക്ഷികളുടെ നാട്ടില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് പ്രയാണം തുടങ്ങി. കേന്ദ്രകമിറ്റി അംഗമായ മന്ത്രി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രകമിറ്റി അംഗം പി കരുണാകരന്‍ പി കെ ശ്രീമതിക്ക് കൊടിമരം കൈമാറി. ജാഥാ മാനേജര്‍ കെ പി സതീഷ് ചന്ദ്രനും മറ്റുനേതാക്കളും ഏറ്റുവാങ്ങി.
Powered by Info News For You

Comments
Post a Comment