പാകിസ്താനെ ഇനി ആര് നയിക്കും? ഇമ്രാന്‍ ഖാനെ പുറത്താക്കിയതോടെ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി തിങ്കളാഴ്ച അവസാനിക്കുമോ?

ഇസ്ലാമാബാദ്: (www.kvartha.com 10.04.2022) ദേശീയ അസംബ്ലിയില്‍ നടന്ന നിര്‍ണായകമായ വിശ്വാസവോടെടുപ്പില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടതോടെ രാജ്യത്തെ ഇനി ആര് നയിക്കും എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സഭ ഏപ്രില്‍ 11ന് രാവിലെ 11 മണിക്ക് വീണ്ടും യോഗം ചേരും.

അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഇമ്രാന്‍. ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് വിശ്വാസവോടെടുപ്പ് നടന്നത്. ദേശീയ അസംബ്ലി നടപടികള്‍ ഞായറാഴ്ച പുലര്‍ചെ നിര്‍ത്തിവച്ചു.

Islamabad, Pakistan, News, World, Election, Prime Minister, Imran Khan, Pakistan Political Crisis: Justice will prevail in Pakistan, says Shehbaz Sharif.

പുറത്താക്കപ്പെട്ട പുതിയ പ്രധാനമന്ത്രിക്കുള്ള നാമനിര്‍ദേശ പത്രികകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കകം സമര്‍പിക്കാമെന്നും സൂക്ഷ്മപരിശോധന ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കകം നടത്തുമെന്നും സമ്മേളനത്തില്‍ അധ്യക്ഷനായ പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ് നേതാവ് അയാസ് സാദിഖ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് അസംബ്ലി വിളിച്ച അദ്ദേഹം പുതിയ പ്രധാനമന്ത്രിയെ അന്ന് തെരഞ്ഞെടുക്കുമെന്നും പറഞ്ഞു.

Keywords: Islamabad, Pakistan, News, World, Election, Prime Minister, Imran Khan, Pakistan Political Crisis: Justice will prevail in Pakistan, says Shehbaz Sharif.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?