സാങ്കേതിക തകരാര്‍: ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ലക്‌നൗ: (www.kvartha.com 05.04.2022) നാഗ്പൂരില്‍ നിന്ന് പറന്നുയര്‍ന്നതിന് ശേഷം ലക്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് സംശയിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടി വന്നതായി എയര്‍ലൈന്‍ തിങ്കളാഴ്ച അറിയിച്ചു. നാഗ്പൂരില്‍ നിന്ന് ലക്‌നൗവിലേക്ക് സര്‍വീസ് നടത്തുന്ന 6E-7074 വിമാനമാണ് നാഗ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കിയത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Lucknow, News, National, Flight, Passengers, Airport, IndiGo flight, Emergency landing, Nagpur airport, Technical snag. IndiGo flight makes emergency landing at Nagpur airport due to 'technical snag'.

'ഇന്‍ഡിഗോയുടെ നാഗ്പൂര്‍-ലക്‌നൗ വിമാനം, സംശയാസ്പദമായ സാങ്കേതിക തകരാറിനെ തുടര്‍ന്ന്, ടേക് ഓഫ് ചെയ്തതിന് ശേഷം തിരികെയെത്തി. പൈലറ്റുമാര്‍ സാധാരണ ഓപറേറ്റിംഗ് നടപടിക്രമങ്ങള്‍ പാലിച്ച് നാഗ്പൂര്‍ വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി ഇറങ്ങി. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്,' -എയര്‍ലൈന്‍ അറിയിച്ചു.

വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗ് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുതിര്‍ന്ന ഡിജിസിഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു.

Keywords: Lucknow, News, National, Flight, Passengers, Airport, IndiGo flight, Emergency landing, Nagpur airport, Technical snag. IndiGo flight makes emergency landing at Nagpur airport due to 'technical snag'.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?