ഇനി ചുണ്ടുകളിൽ 'ഹയ്യാ ഹയ്യാ' മുഴങ്ങും; ഫുട്‍ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി ഖത്വർ ലോകകപിന്റെ ഔദ്യോഗിക ഗാനം പുറത്ത്; പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം കണ്ടത് ലക്ഷങ്ങൾ; ഗ്രൂപ് ഘട്ടത്തിൽ പോരാട്ടം കനക്കും; മുൻ ജേതാക്കൾ നേർക്കുനേർ

ദോഹ: (www.kvartha.com 02.04.2022) ലോകമെങ്ങുമുള്ള ഫുട്‍ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി ഖത്വർ ലോകകപിന്റെ ഔദ്യോഗിക ഗാനം ഫിഫ പുറത്തിറക്കി. 'ഹയ്യാ ഹയ്യാ..' എന്നു തുടങ്ങുന്ന ഗാനം അമേരികൻ ഗായകൻ ട്രിനിഡാഡ്​ കർഡോണ, ആഫ്രോബീറ്റ്​സ്​ ഐകൺ ഡേവിഡോ, ഖത്വർ ഗായിക ആഇശ എന്നിവരാണ്​ ആലപിച്ചത്. ​ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്.

Doha, Qatar, News, Top-Headlines, Football, World Cup, Fifa, America, YouTube, Video, FIFA World Cup 2022: FIFA released official song.


ലോകകപ് മത്സരങ്ങളുടെ ചരിത്രപരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നർത്തകർക്കും സംഗീതജ്ഞർക്കും ഒപ്പം കർഡോണ, ഡേവിഡോ, ആഇശ എന്നിവർ അറേബ്യൻ മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് ഗാനം അവതരിപ്പിക്കുന്നത്. അമേരിക, ആഫ്രിക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ശബ്ദങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, സംഗീതത്തിനും ഫുട്‌ബോളിനും ലോകത്തെ എങ്ങനെ ഒന്നിപ്പിക്കാൻ കഴിയുമെന്ന് ഈ ഗാനം പ്രതീകപ്പെടുത്തുന്നുവെന്ന് ഫിഫ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ കേ മദാതി പറഞ്ഞു. 3.35 മിനിറ്റ്​ ദൈർഘ്യമുള്ള ഗാനവീഡിയോയിൽ ആദ്യമെത്തുന്നത് ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണയാണ്.

നവംബർ 21 മുതൽ ഡിസംബർ 18 വരെ എട്ട് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 29 ടീമുകൾ മാറ്റുരക്കും. ആദ്യ വിൽപന കാലയളവിൽ 800,000 ടികറ്റുകൾ ഇതിനകം വിറ്റുതീർന്നിട്ടുണ്ട്. ആതിഥേയരായ ഖത്വർ നവംബർ 21 ന് അൽ ഖോറിലെ അൽ ബൈത് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ സെനഗലിനെതിരെ മത്സരിക്കും. ഇക്വഡോർ, നെതർലാൻഡ് എന്നിവരാണ് ഈ ഗ്രൂപിലെ മറ്റു ടീമുകൾ.

  
Doha, Qatar, News, Top-Headlines, Football, World Cup, Fifa, America, YouTube, Video, FIFA World Cup 2022: FIFA released official song.



ഗ്രൂപ് ബിയിൽ ഇൻഗ്ലണ്ട്, യുഎസ്എ, ഇറാൻ എന്നിവർ ഇടം നേടി. അർജന്റീന, മെക്‌സികോ, പോളണ്ട്, സഊദി അറേബ്യ എന്നിവർ ഗ്രൂപ് സിയിൽ മാറ്റുരക്കും. ഫ്രാൻസ്, ഡെന്മാർക്, ടുണീഷ്യ എന്നിവർ ഗ്രൂപ് ഡിയിൽ പോരാടും. 2010-ലെ ചാമ്പ്യന്മാരായ സ്‌പെയിനും 2014-ലെ വിജയികളായ ജർമനിയും ജപാനൊപ്പം ഗ്രൂപ് ഇ-യിൽ പോരാടും.
 


ക്രൊയേഷ്യയും ബെൽജിയവും മൊറോകോ, കാനഡ എന്നിവയ്‌ക്കൊപ്പം ഗ്രൂപ് എഫിലും അഞ്ച് തവണ ജേതാക്കളായ ബ്രസീൽ, സ്വിറ്റ്‌സർലൻഡ്, സെർബിയ, കാമറൂൺ എന്നിവർ ഗ്രൂപ് ജിയിലും മത്സരിക്കും. ഗ്രൂപ് ജിയിൽ ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവർ തമ്മിലാണ് പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ, ഉറുഗ്വായ്, ദക്ഷിണ കൊറിയ, ഘാന എന്നിവരെ നേരിടും.

Keywords: Doha, Qatar, News, Top-Headlines, Football, World Cup, Fifa, America, YouTube, Video, FIFA World Cup 2022: FIFA released official song.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?