ആര്യന്‍ ഖാന്‍ ഉള്‍പെട്ട ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്; എന്‍സിബിയുടെ പ്രധാന സാക്ഷിയായിരുന്ന പ്രഭാകര്‍ സെയില്‍ മരിച്ച നിലയില്‍
മുംബൈ: (www.kvartha.com 02.04.2022) ബോളിവുഡ് നടന്‍ ശാരുഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പെട്ട കോര്‍ഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ എന്‍സിബിയുടെ പ്രധാന സാക്ഷിയായിരുന്നു പ്രഭാകര്‍ സെയിലി(36)നെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ചമ്പൂരിലെ മഹുല്‍ ഏരിയയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് പ്രഭാകര്‍ സെയിലിന്റെ അഭിഭാഷകന്‍ തുഷാര്‍ ഖണ്ഡാരെ പറഞ്ഞു.
ലഹരിമരുന്ന് കേസില്‍ പ്രധാന സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍. കേസിലെ മറ്റൊരു വിവാദ സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന്‍ കൂടിയായിരുന്നു പ്രഭാകര്‍ സെയില്‍. മൃതദേഹം രാവിലെ 11 മണിക്ക് അന്ധേരിയിലെ വസതിയിലേക്ക് കൊണ്ടുപോകും എന്നാണ് റിപോര്‍ടുകള്‍.
ആര്യന്‍ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച സാക്ഷിയാണ് പ്രഭാകര്‍. അന്നത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഗഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിച്ചിരുന്നത്.
ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത് ശാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയായിരുന്നുവെന്നും എട്ട് കോടിയാണ് ഇത്തരത്തില്‍ സമീര്‍ വാംഗഡെക്ക് ലഭിക്കുകയെന്നുമായിരുന്നു ആരോപണം. കേസിലെ മറ്റൊരു പ്രതിയായ കിരണ്‍ ഗോസാവി മറ്റൊരാളോട് ഇക്കാര്യം സംസാരിക്കുന്നത് കേട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. 50 ലക്ഷം രൂപ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിറ്റേന്ന് ഗോവാസിക്ക് കിട്ടിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു.
അതേസമയം, വിവാദമായ ലഹരി മരുന്ന് കേസില്‍ ആര്യന്‍ഖാനെതിരെ തെളിവുകളൊന്നുമില്ലെന്നാണ് ഏറ്റവുമൊടുവില്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നും ഗൂഡാലോചനാ വാദം നിലനില്‍ക്കില്ലെന്നും എന്‍സിബി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു.
Keywords: News, National, India, Mumbai, Case, Sharukh Khan, Son, Dead Body, Obituary, Prabhakar Sail, NCB's witness in Aryan Khan's drug case dies of heart attackMumbai | NCB's panch witness in Cordelia cruise drug case, Prabhakar Sail died yesterday. As per his lawyer Tushar Khandare, he died of a heart attack at his residence in Mahul area of Chembur yesterday.
— ANI (@ANI) April 2, 2022
(File pic of Prabhakar Sail) pic.twitter.com/CUplYNkuIh
Powered by Info News For You

Comments
Post a Comment