ഈശ്വരപ്പ ഉടൻ രാജിക്കത്ത് കൈമാറും; പടിയിറങ്ങുന്നത് അനവധി വിവാദങ്ങളിൽ പെട്ട നേതാവ്; ദേശീയ നേതൃത്വത്തിന്റെ കടുത്ത സമ്മർദവും നിർണായകമായി

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 15.04.2022) ഗ്രാമവികസന-പഞ്ചായതീരാജ് മന്ത്രി കെ എസ് ഈശ്വരപ്പ വെള്ളിയാഴ്ച സ്ഥാനമൊഴിയും. രാജിവെക്കില്ലെന്ന് വ്യാഴാഴ്ച രാവിലെയും ഉച്ചക്കും പറഞ്ഞത് വൈകുന്നേരവും ആവർത്തിച്ചെങ്കിലും ആഞ്ഞടിക്കുന്ന കോൺഗ്രസ് പ്രതിഷേധത്തിനൊപ്പം കർണാടക മനസ് ചായുന്നതറിഞ്ഞ് രാത്രിയോടെ തീരുമാനം മാറ്റുകയായിരുന്നു.

  
Mangalore, Karnataka, News, Top-Headlines, Politics, Political party, Minister, Congress, Congress, Case, Investigation, Udupi, BJP, College, Controversy, Resignation, Karnataka minister Eshwarappa likely to resign today.



വിഷമൊഴികളും വിദ്വേഷഭാഷണങ്ങളും സൃഷ്ടിക്കുന്ന വിവാദങ്ങളിൽ അർമാദിക്കുന്ന എഴുപത്തി മൂന്നുകാരൻ മന്ത്രിസ്ഥാനം ഒഴിയുന്നത് സ്വന്തം ജില്ലയായ ഷിവമോഗ്ഗയിലും ഉഡുപി ജില്ലയിലും തനിക്കെതിരെ ചുമത്തിയ കേസുകളിൽ അന്വേഷണം നടക്കുന്ന വേളയിലാണ്. ഉഡുപിയിലെ ലോഡ്ജിൽ കരാറുകാരനും ഹിന്ദു വാഹിനി ദേശീയ ജനറൽ സെക്രടറിയുമായ സന്തോഷ് പടിൽ മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഉഡുപിയീൽ കേസ് രെജിസ്റ്റർ ചെയ്തത്. വിദ്വേഷ പ്രസ്താവനകൾ നടത്തി എന്നതിനാണ് ഷിവമോഗ്ഗയിൽ കേസ്. കഴിഞ്ഞ ഫെബ്രുവരിയിൽ ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകം ഹിജാബ് ജിഹാദിന്റെ ഭാഗമായി മുസ്‌ലിം തീവ്രവാദി ഗുൻഡകൾ നടത്തിയതാണെന്നായിരുന്നു മന്ത്രി ഈശ്വരപ്പ പറഞ്ഞത്. എന്നാൽ ബൈകുകൾ കൂട്ടിമുട്ടിയതിനെത്തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതാണെന്നാണ് പൊലീസ് വസ്തുതാന്വേഷണ റിപോർടിൽ പറഞ്ഞത്.

ഹിജാബ് പ്രശ്നവത്കരിക്കാൻ കാവിഷാൾ അണിഞ്ഞ് ക്യാംപസുകളിൽ എത്തിയ എബിവിപിക്കാർ ഫെബ്രുവരിയിൽ ഷിവമോഗ്ഗയിലെ ഗവ.കോളജിന്റെ കൊടിമരത്തിൽ നിന്ന് ദേശീയ പതാക അഴിച്ചുമാറ്റി പകരം കാവിക്കൊടി കെട്ടിയിരുന്നു. ഇതിനെ ന്യായീകരിച്ച മന്ത്രി ഈശ്വരപ്പ ചെങ്കോട്ടയിൽ കാവിക്കൊടി പാറും എന്ന് പ്രസ്താവിച്ചത് വിവാദമായി. ബിജെപിക്ക് മുസ്‌ലിം സ്ഥാനാർഥികൾ വേണ്ടെന്ന പ്രസ്താവനയും ഇദ്ദേഹത്തിന്റേതായിരുന്നു.

കരാറുകാരനോട് 40ശതമാനം കമീഷൻ ആവശ്യപ്പെട്ടു എന്നതാണ് ഈശ്വരപ്പയുടെ രാജിയിലേക്ക് നയിക്കുന്ന കാരണമെങ്കിൽ അദ്ദേഹത്തിന് ഇതൊന്നും പുത്തരിയല്ലെന്ന് പൂർവ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 2012ൽ ഉപമുഖ്യമന്ത്രിയായിരിക്കെ ബെംഗ്ളൂറിലെ വസതിയിൽ നിന്ന് ലോകായുക്ത നോടെണ്ണൽ യന്ത്രം പിടികൂടിയത് അന്ന് ഉയർന്ന ആരോപണങ്ങളുടെ അന്വേഷണവേളയിലായിരുന്നു.

അഞ്ചാം തവണയാണ് ഈശ്വരപ്പ ഷിവമോഗ്ഗയിൽ നിന്ന് നിയമസഭയിലെത്തുന്നത്. ബി എസ് യദ്യൂരപ്പയുടെ സഹചാരിയായാണ്. എന്നാൽ കഴിഞ്ഞ വർഷം യദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഈശ്വരപ്പ വിവാദം സൃഷ്ടിച്ചു. ബിജെപി ഹൈകമാൻഡ് ആവശ്യപ്പെട്ടല്ല, ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഈശ്വരപ്പ രാജിവെക്കുന്നത് എന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചത്. കർണാടകയിലെ മാധ്യമപ്രവർത്തകർ ഈശ്വരപ്പയുടെ ധാർമികത വിലയിരുത്തുന്നത് 2015ൽ അദ്ദേഹം 'നിങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടാൽ ഞങ്ങൾക്കും ആർക്കും എന്ത് ചെയ്യാൻ കഴിയും?' എന്ന് മാധ്യമ പ്രവർത്തകയോട് ആരാഞ്ഞതും അപ്പോഴത്തെ ശരീരഭാഷയും ഓർത്താണ്.

അതേസമയം ശനി, ഞായർ ദിവസങ്ങളിൽ ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ചേരും മുമ്പ് മന്ത്രിസ്ഥാനം ഒഴിയാൻ പാർടി ദേശീയ നേതൃത്വത്തിന്റെ കടുത്ത സമ്മർദം ഉണ്ടായിരുന്നതായി ഡെകാൻ ഹെറാൾഡ് റിപോർട് ചെയ്തു. ദേശീയ പ്രസിഡണ്ട് ജെ പി നദ്ദ പങ്കെടുക്കുന്ന യോഗമാണിത്. കർണാടകയിൽ പര്യടനം നടത്തുന്ന സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രടറി അരുൺ സിങിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ദേശീയ നേതൃത്വം വേഗം മന്ത്രിസ്ഥാനം ഒഴിയാൻ വ്യാഴാഴ്ച വൈകുന്നേരം ഈശ്വരപ്പയോട് ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രിക്ക് കത്തയച്ച് നല്ല പിള്ള ചമയാൻ ശ്രമിച്ച ഈശ്വരപ്പക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും കരാറുകാരന്റെ മരണവും ദേശീയ നേതൃത്വത്തിന്റെ അതൃപ്തി വർധിപ്പിച്ചു. നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധം, വികസന സമൃദ്ധം പ്രചാരണത്തിന് ഗ്രാമവികസന-പഞ്ചായതീരാജ് മന്ത്രി കളങ്കമായി എന്ന വിലയിരുത്തലുമുണ്ടായി.

Keywords: Mangalore, Karnataka, News, Top-Headlines, Politics, Political party, Minister, Congress, Congress, Case, Investigation, Udupi, BJP, College, Controversy, Resignation, Karnataka minister Eshwarappa likely to resign today.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?