സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ കാനഡയില്‍ വാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു


ഒടാവ: (www.kvartha.com 03.04.2022) കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം. കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് മരിച്ചത്. സൗത് സെറിയില്‍ മൂന്നുദിവസം മുന്‍പുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. 

സംഗീത ക്ലാസിന് പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ ശില്‍പയെ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും അതിലൊന്ന് റോഡരികില്‍ നില്‍ക്കുകയായിരുന്ന ശില്‍പയെ ഇടിക്കുകയുമായിരുന്നു എന്നാണ് റിപോര്‍ടുകള്‍. 

News, World, International, Canada, Kottayam, Death, Accident, Obituary, Nurse, Keralite nurse dies in accident at Canada


ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ്.  മക്കള്‍: നോഹ, നീവ്.

Keywords: News, World, International, Canada, Kottayam, Death, Accident, Obituary, Nurse, Keralite nurse dies in accident at Canada

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?