'കൊതിതീരും വരെ ജീവിക്കാന്‍ കഴിയാതെ പോയ മകന്‍ ഞങ്ങളുടെ മാലാഖയാണ്'; പ്രസവത്തിനിടെ ഇരട്ടകുട്ടികളില്‍ ഒരാള്‍ മരിച്ചതിന്റെ വേദനയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലന്‍ഡന്‍: (www.kvartha.com) ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വാര്‍ത്ത ആരാധകരില്‍ നോവുണര്‍ത്തുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ജോര്‍ജിന റോഡ്രിഗസിന്റെയും ഇരട്ടകുട്ടികളില്‍ ഒരാള്‍ പ്രസവത്തിനിടെ മരിച്ചു. പ്രസവത്തിനിടെ മരിച്ച ആണ്‍കുഞ്ഞിനെ കുറിച്ച് താരം പങ്കുവച്ച കുറിപ്പ് തന്നെയാണ് ഏവരെയും നൊമ്പരപ്പെടുത്തുന്നത്.
ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞ് പ്രസവത്തിനിടെ മരിച്ചെന്നായിരുന്നു മാന്‍ജസ്റ്റര്‍ യുനൈറ്റഡിന്റെ പോര്‍ചുഗീസ് താരം പങ്കുവച്ച വേദനാജനകമായ വാര്‍ത്ത. പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം തന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടിലൂടെ ലോകത്തെ അറിയിച്ചു.
2021 ഒക്ടോബറില്‍ തന്റെ പങ്കാളി ജോര്‍ജിന റോഡ്രിഗസില്‍ നിന്നും ഇരട്ടകുട്ടികളെ പ്രതീക്ഷിക്കുന്നതായി താരം അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് റൊണാള്‍ഡോയും ജോര്‍ജിനയും തങ്ങളുടെ മകന്‍ മരണമടഞ്ഞതിന്റെ വേദന പങ്കുവച്ചത്. ഇരട്ടക്കുട്ടികളായിരുന്നു പ്രസവത്തില്‍. മകന്‍ മരണമടഞ്ഞപ്പോള്‍ മകള്‍ സുഖമായി ഇരിക്കുന്നു എന്നും അവര്‍ അറിയിച്ചു.
ഒരു മാതാപിതാക്കള്‍ക്കും സഹിക്കാന്‍ കഴിയാത്ത ദുഃഖമാണ് തങ്ങള്‍ അനുഭവിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് തങ്ങളുടെ മകന്റെ വിയോഗ വാര്‍ത്ത അവര്‍ ലോകത്തെ അറിയിച്ചത്. ഈ ദുഃഖത്തിനിടയിലും, മുന്‍പോട്ട് പോകാനുള്ള കരുത്ത് നല്‍കുന്നത് മകളുടെ ജനനമാണെന്നും അത് ജീവിതത്തില്‍ ചില പ്രത്യാശകളും പ്രതീക്ഷകളും നല്‍കുന്നു എന്നും അവര്‍ കുറിച്ചു. പ്രസവ സമയത്തും തുടര്‍ന്നും, ഏറ്റവും മെച്ചപ്പെട്ട ചികിത്സയൊരുക്കിയ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇരുവരും നന്ദിയും രേഖപ്പെടുത്തുന്നുണ്ട്.
മകന്റെ വിയോഗത്തില്‍ മനസ് പതറിയിരിക്കുന്ന തങ്ങള്‍ക്ക് ഇപ്പോള്‍ അല്‍പം സ്വകാര്യതയാണ് ആവശ്യമെന്ന് പറഞ്ഞ അവര്‍, കൊതിതീരും വരെ ജീവിക്കാന്‍ കഴിയാതെ പോയ മകന്‍ തങ്ങളുടെ മാലാഖയാണെന്നും അവനെ ഒരുപാട് സ്‌നേഹിക്കുന്നു എന്നും പറയുന്നുണ്ട്.
'ഞങ്ങളുടെ മകന്‍ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു, ഏതൊരു മാതാപിതാക്കള്‍ക്കും ഏറ്റവും വലിയ വേദനയാണിത്, ഞങ്ങളുടെ പെണ്‍കുട്ടിയുടെ ജനനമാണ് ഈ നിമിഷത്തില്‍ ഞങ്ങള്‍ക്ക് ജീവിക്കാനുള്ള ശക്തി നല്‍കുന്നത്, ഡോക്ടര്‍മാരോടും നഴ്സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു, ഈ നഷ്ടത്തില്‍ ഞങ്ങളെല്ലാവരും തകര്‍ന്നിരിക്കുകയാണ്, ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങള്‍ക്ക് വേണ്ടത്, പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു, ഞങ്ങള്‍ എപ്പോഴും നിന്നോടൊപ്പമുണ്ട്, ഒരുപാട് സ്‌നേഹവുമുണ്ട്- ക്രിസ്റ്റ്യാനോ കുറിച്ചു.
ഈ അറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെ താരത്തിന്റെ സമൂഹമാധ്യമ അകൗണ്ടിലേക്ക് അനുശോചനങ്ങളുടെയും സാന്ത്വന വചനങ്ങളുടെയും പ്രവാഹമാണ്. നിങ്ങളുടെ വേദന ഞങ്ങളുടെയും വേദനയാണ്. നിങ്ങള്‍ക്കും കുടുംബത്തിനും ഒരുപാട് സ്‌നേഹവും കരുത്തും ഇതോടൊപ്പം നേരുന്നു എന്നായിരുന്നു റൊണാള്‍ഡോയുടെ ക്ലബ്ബായ മാന്‍ഡസ്റ്റര്‍ യുനൈറ്റഡിന്റെ ഒഫീഷ്യല്‍ ഐഡിയില്‍ നിന്നുള്ള സന്ദേശം.
റൊണാള്‍ഡോയ്ക്ക് ജോര്‍ജിനയില്‍ മൂന്നു വയസുള്ള ഒരു മകള്‍ ഉണ്ട്. അതിനുപുറമെ 11 വയസുള്ള ഒരു മകനും നാലുവയസുള്ള ഇരട്ട പെണ്‍കുട്ടികളും റൊണാള്‍ഡോയ്ക്കുണ്ട്. മൂത്തമകന്‍ 2010-ല്‍ അമേരികയിലാണ് ജനിച്ചത്. പക്ഷെ ജനിച്ച ഉടനെ സ്‌പെയിനിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ കുട്ടിയുടെ അമ്മ ആരെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2017-ല്‍ സറോഗസിയിലൂടെയാണ് താരം ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നത്. അതിനുശേഷമായിരുന്നു ജോര്‍ജിന ആദ്യകുഞ്ഞിന് ജന്മം നല്‍കുന്നത്.
മാഡ്രിഡില്‍ ഒരു റീടെയ്ല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടയില്‍ 2016- ല്‍ ആയിരുന്നു ജോര്‍ജിന റൊണാള്‍ഡോവിനെ കണ്ടുമുട്ടുന്നതും ഇരുവരും ബന്ധം ആരംഭിക്കുന്നതും. തന്റെ പ്രിയപ്പെട്ട ജഴ്‌സി നമ്പറിനെ പരാമര്‍ശിച്ചുകൊണ്ട് തനിക്ക് ഏഴ് കുട്ടികള്‍ വേണമെന്നായിരുന്നു റൊണാള്‍ഡോ എപ്പോഴും പറഞ്ഞിരുന്നത്.
— Cristiano Ronaldo (@Cristiano) April 18, 2022Keywords: News, World, international, London, Twins, Child, Death, Obituary, Social-Media, instagram, Twitter, Cristiano Ronaldo, Sports, Football, Cristiano Ronaldo's newborn boy dies, says 'We will always Love You'
Powered by Info News For You

Comments
Post a Comment