'ബിവറേജില്‍ നിന്ന് പല തവണകളായി മദ്യം വാങ്ങി സൂക്ഷിച്ച് ഡ്രൈ ഡേയില്‍ കൂടിയ വിലയ്ക്ക് വില്‍പന'; ഒരാള്‍ എക്സൈസിന്റെ പിടിയില്‍
കൊച്ചി: (www.kvartha.com 02.04.2022) വീട് കേന്ദ്രീകരിച്ച് മദ്യ വില്‍പന നടത്തിയാള്‍ എക്സൈസിന്റെ പിടിയില്‍. ജോളി എന്ന് വിളിക്കുന്ന തോമസ് (51) എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് 35 ലിറ്റര്‍ മദ്യം കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീട്ടില്‍ മദ്യം സൂക്ഷിച്ച് ഡ്രൈഡേകളിലും 'സാധനം' എത്തിച്ച് നല്‍കുകയായിരുന്നു ഇയാളുടെ പതിവെന്നും
രാത്രി ബാര്‍ പ്രവര്‍ത്തന സമയം കഴിഞ്ഞും ലഭ്യത ഇല്ലാത്തപ്പോഴും മദ്യം അമിത വിലയ്ക്ക് വിറ്റുവരികയായിരുന്നുവെന്നും എക്സൈസ് അറിയിച്ചു.
ടൗണിലെ ബിവറേജ്സ് ഔട് ലെറ്റുകളില്‍ നിന്ന് പല തവണകളായി മദ്യം വാങ്ങി സൂക്ഷിച്ച് കൂടിയ വിലയ്ക്ക് ഇയാള്‍ മറിച്ച് വില്‍പന നടത്തിവരുകയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. ആവശ്യക്കാര്‍ക്കിടയില്‍ 'ജോളി ബാര്‍' എന്ന പേരില്‍ ആണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ എന്ന വ്യാജേന എക്സൈസ് ഷാഡോ സംഘം ഇയാളെ സമീപിച്ച് കയ്യോടെ പിടികൂടുകയായിരുന്നുവെന്നാണ് വിവരം.
അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ആര്‍ രാമപ്രസാദ്, കെ വി ബേബി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ കെ രമേശന്‍, പി യു ഋഷികേശന്‍, സത്യനാരായണന്‍, സിറ്റി മെട്രോ ഷാഡോയിലെ എന്‍ ഡി ടോമി, എന്‍ ജി അജിത്ത് കുമാര്‍, വനിത സിവില്‍ ഓഫീസര്‍ സി ജി പ്രമിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Powered by Info News For You

Comments
Post a Comment