അവതാരകനെ മുഖത്തടിച്ച സംഭവത്തില്‍ അച്ചടക്കനടപടി ചര്‍ച ചെയ്യാനിരിക്കെ ഓസ്‌കര്‍ ജേതാവ് വില്‍ സ്മിത് അകാഡമിയില്‍ നിന്ന് രാജിവച്ചു; വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് താരം
ലോസ് ആഞ്ചലസ്: (www.kvartha.com 02.04.2022) ഓസ്‌കര്‍ ജേതാവ് വില്‍ സ്മിത് അകാഡമിയില്‍ നിന്ന് രാജിവച്ചു. ഓസ്‌കാര്‍ വേദിയില്‍ വച്ച് അവതാരകന്റെ മുഖത്തടിച്ച സംഭവത്തില്‍ അകാഡമിയുടെ അച്ചടക്കനടപടി ചര്‍ച ചെയ്യാനിരിക്കെയാണ് രാജി പ്രഖ്യാപനം. അകാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് രാജിവച്ചതായി താരം തന്നെയാണ് അറിയിച്ചത്.
ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അര്‍ഹിക്കാത്തതെന്നും അകാഡമി അര്‍പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. മാത്രമല്ല അവതാരകനെ മര്‍ദിച്ചതിന് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്നും വില്‍ സ്മിത് അറിയിച്ചു. സ്മിതിന്റെ രാജി സ്വീകരിക്കുന്നുവെന്ന് അകാഡമി ചെയര്‍മാന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് 94-ാമത് ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിനിടെ വില്‍ സ്മിത് അവതാരകനായ ക്രിസ് റോകിനെ വേദിയില്‍ കയറി അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ വില്‍ സ്മിതിന്റെ ഭാര്യ ജാഡ പിന്‍കെറ്റിനെ കളിയാക്കുന്ന തരത്തില്‍ മോശമായി പറഞ്ഞതാണ് വില്‍ സ്മിതിനെ ചൊടിപ്പിക്കാന്‍ കാരണം.
Powered by Info News For You

Comments
Post a Comment