Arrest | 'ലഹരി ഗുളികകളും സിറപുകളും 1.65 ലക്ഷം രൂപയുമായി രസതന്ത്രജ്ഞന്‍ അറസ്റ്റിൽ'; പിടിയിലായത് മയക്കുമരുന്ന് കടത്ത് കേസില്‍ വിചാരണ നേരിടുന്നയാൾ

ലുധിയാന: (www.kvartha.com) ലഹരി ഗുളികകളും സിറപുകളും മയക്കുമരുന്ന് വില്‍പനയിലൂടെ കിട്ടിയ 1.65 ലക്ഷം രൂപയുമായി ഒരു രസതന്ത്രജ്ഞനെ അറസ്റ്റ് ചെയ്തതായി ലുധിയാന റൂറല്‍ പൊലീസിലെ സിഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ധോലന്‍ ഗ്രാമത്തിലെ ബിന്ദ എന്ന പര്‍മീന്ദര്‍ സിംഗ് ആണ് പിടിയിലായത്. ലഹരി ഗുളികകള്‍ ഇയാളുടെ വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മയക്കുമരുന്ന് വിറ്റ് കിട്ടിയ പണത്തിന് പുറമെ 29,370 ലഹരി ഗുളികകളും 35 സിറപുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
  
Ludhiana, Punjab, News, Drugs, Cash, Case, Arrest, Investigates, Police, Chemist held with intoxicant pills, ?1.65 lakh drug money.

പ്രതി ജാഗ്രോണിലെ അദ്ദ റായ്‌കോട്ടിന് സമീപം രാസവസ്തു വില്‍പന കേന്ദ്രം നടത്തുകയാണെന്ന് ജാഗ്രോണ്‍ ഡെപ്യൂടി പൊലീസ് സൂപ്രണ്ട് അനില്‍ ഭാനോട് വ്യക്തമാക്കി. രഹസ്യവിവരത്തെ തുടര്‍ന്ന് സിഐഎ ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.

പ്രതിക്കെതിരെ നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സ് ആക്ട് പ്രകാരം ജാഗ്രോണിലെ സദര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018ല്‍ ജോധന്‍ പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കടത്ത് കേസില്‍ ബിന്ദ വിചാരണ നേരിടുന്നുണ്ടെന്നും ഡിഎസ്പി പറഞ്ഞു.

Keywords: Ludhiana, Punjab, News, Drugs, Cash, Case, Arrest, Investigates, Police, Chemist held with intoxicant pills? 1.65 lakh drug money.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?