Accidental Death | ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; വാഹനത്തിനടിയില്‍പെട്ട് ഫാര്‍മസി ജീവനക്കാരന് ദാരുണാന്ത്യം

കണ്ണൂര്‍: (www.kvartha.com) നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിച്ച് 25 കാരന് ദാരുണാന്ത്യം. ദയ മെഡികല്‍സിലെ ഫാര്‍മസി ജീവനക്കാരന്‍
ഹാരിസ് ആണ് മരിച്ചത്. രാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറിയാണ് സംഭവം. 

റോഡരികില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേല്‍ ലോറി ഇടിച്ച് കയറുകയായിരുന്നു. അമിതവേഗതയിലായിരുന്നു ലോറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ലോറി. അപകടത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

News, Kerala, State, Kannur, Accident, Death, Obituary, Local-News, One person died in a tanker lorry accident at Kannur


Keywords: News, Kerala, State, Kannur, Accident, Death, Obituary, Local-News, One person died in a tanker lorry accident at Kannur 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?