ന്യൂയോര്‍കിലെ ഭൂഗര്‍ഭ മെട്രോയിലെ വെടിവയ്പ്; 62കാരന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്: (www.kvartha.com 14.04.2022) ബ്രൂക്‌ലിനിലെ ഭൂഗര്‍ഭ മെട്രോയിലെ വെടിവയ്പ് നടത്തിയയാളെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഫ്രാങ്ക് ജെയിംസി(62)നെയാണ് മാന്‍ഹാടനില്‍ നിന്ന് പിടികൂടിയത്. അക്രമി ഉപയോഗിച്ച തോക്കും വാനും സ്റ്റേഷന് സമീപത്ത് നിന്ന് ബുധനാഴ്ച കണ്ടെത്തിയിരുന്നു.

23 പേര്‍ക്കാണ് വെടിവയ്പില്‍ പരിക്കേറ്റത്. ഇതില്‍ 10 പേര്‍ക്കാണ് നേരിട്ട് വെടിയേറ്റത്. ഇവരില്‍ അഞ്ചുപേരുടെ നില ഇപ്പോഴും ഗുരുതരമാണെന്നാണ് വിവരം. അക്രമത്തിന് പിന്നാലെ ഒളിവിലായിരുന്ന ഫ്രാങ്ക് ജെയിംസിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വീടില്ലാത്തവരെക്കുറിച്ചും ന്യൂയോര്‍ക് മേയറെ വിമര്‍ശിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ഫ്രാങ്ക് ജെയിംസ് പ്രതികരിച്ചിരുന്നു.

New York, News, World, Arrest, Arrested, Crime, Police, Shot, Injured, Suspect in Brooklyn subway train shooting has been arrested.

സണ്‍സെറ്റ് പാര്‍കിലെ 36-ാം സ്ട്രീറ്റിലെ സബ്വേയില്‍ പ്രാദേശിയ സമയം ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെയാണ് വെടിവയ്പുണ്ടായത്. തിരക്കേറിയ സമയത്ത് നടന്ന വെടിവയ്പിനിടെ പരിഭ്രാന്തരായി തിക്കിലും തിരക്കിലുംപെട്ടാണ് പലര്‍ക്കും പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

Keywords: New York, News, World, Arrest, Arrested, Crime, Police, Shot, Injured, Suspect in Brooklyn subway train shooting has been arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?