'പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ചു'; 53 കാരൻ അറസ്റ്റിൽ

പയ്യന്നൂർ: (www.kasargodvartha.com) പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ചെന്ന പരാതിയിൽ 53കാരനെ പയ്യന്നൂർ പൊലീസ് പിടികൂടി. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി വി ബാലകൃഷ്ണനെയാണ് എസ് ഐ ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റുചെയ്തത്.
  



കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പഴയ ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുകയായിരുന്ന 40കാരിയായ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയെയാണ് ഇയാൾ കടന്നുപിടിച്ചതെന്നാണ് പരാതി.

യുവതി ബഹളം വെച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Keywords: Kerala, Kannur, Payyannur, Arrest, News, Man, Assault, Case, Police, Busstand, Complaint, Man arrested in assault case.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?