33 കെവി ഇലക്ട്രിക് ട്രാന്‍സ്മിഷന്‍ ടവര്‍ പൊളിച്ച് കടത്താന്‍ ശ്രമിച്ചെന്ന കേസ്; 6 പേര്‍ അറസ്റ്റില്‍

ദിസ്പൂര്‍: (www.kvartha.com 04.04.2022) അസമില്‍ 33 കെവി ഇലക്ട്രിക് ട്രാന്‍സ്മിഷന്‍ ടവര്‍ പൊളിച്ച് കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആറുപേര്‍ പിടിയില്‍. ആകാശ് ബരൂഹ, ഹിരണ്യ ഖര്‍ഗോറിയ, ശങ്കര്‍ പാട്ടോര്‍, മോനു മുറ, ധരംബീര്‍ ബുറഗോഹിന്‍, പുലു ഗോഹിന്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ദിബ്രുഗഢിലെ ലഹോവാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

News, Kerala, Arrest, Arrested, Crime, Humor, Accused, Police, 6 arrested in Dibrugarh for stealing 33-KV electric tower.

ഇലക്ട്രിക് ടവര്‍ മോഷ്ടിച്ച പ്രതികള്‍, ഇത് വാഹനത്തില്‍ കയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു. ഏകദേശം നാല് ക്വിന്റലോളം വരുന്ന മോഷണമുതല്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതെന്ന് ദിബ്രുഗഢ് എസ് പി ശ്വേതാങ്ക് മിശ്ര പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഘം ഇത്തരത്തില്‍ മുന്‍പും പൊതുമുതലുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Keywords: News, Kerala, Arrest, Arrested, Crime, Humor, Accused, Police, 6 arrested in Dibrugarh for stealing 33-KV electric tower.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?