ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടിയതായി പൊലീസ്

കൊച്ചി: (www.kvartha.com 11.04.2022) വെണ്ണലയില്‍ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ(65), മകള്‍ രജിത(35), രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് (40) എന്നിവരാണ് മരിച്ചത്. രജിതയെ വിഷം കഴിച്ചും മറ്റു രണ്ടുപേരെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ചെയാണ് സംഭവം. പ്രശാന്തിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ രാവിലെ ഫോണില്‍ വിവരം അറിയിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം മരിക്കുന്നതായി ഇവരുടെ ആത്മഹത്യക്കുറിപ്പു കണ്ടുകിട്ടിയതായി പൊലീസ് പറഞ്ഞു. പൊടിമില്‍ നടത്തിയിരുന്ന പ്രശാന്തിന് ഒന്നര കോടിയിലേറെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു.

Kochi, News, Kerala, Police, Death, Found Dead, Family, Three members of a family found dead

Keywords: Kochi, News, Kerala, Police, Death, Found Dead, Family, Three members of a family found dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?