'പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി'; 3 പേർക്ക് 10 മാസത്തിനുള്ളിൽ വധശിക്ഷ വിധിച്ച് കോടതി
ഗുവാഹതി: (www.kvartha.com 10.04.2022) അസമിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം ജൂൺ 11 ന് കൊക്രജാർ ജില്ലയിലെ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. മുസമ്മിൽ ശെയ്ഖ്, നാസിബുൽ ശെയ്ഖ്, ഫാരിസുർ റഹ്‌മാൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
ഈ കേസിൽ 10 മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കിയതിനെ തുടർന്നാണ് കോടതി വിധി പ്രസ്താവിച്ചത്. വിധിയെ സ്വാഗതം ചെയ്യുന്നതായി എഡിജിപി എൽആർ ബിഷ്‌ണോയ് പറഞ്ഞു. '85 ദിവസത്തിനുള്ളിൽ ഞങ്ങൾ കുറ്റപത്രം സമർപിച്ചു, കുറ്റപത്രം സമർപിച്ച് 70 ദിവസത്തിനുള്ളിൽ കോടതി പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തി. അതിനുശേഷം, 15 ദിവസത്തിനുള്ളിൽ കുറ്റങ്ങൾ തെളിയിക്കപ്പെടുകയും കൊക്രജാർ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച അവരെ ശിക്ഷിക്കുകയും ചെയ്തു', അദ്ദേഹം വ്യക്തമാക്കി.
കേസ് അന്വേഷിക്കുമ്പോൾ പരമ്പരാഗത രീതിയല്ല പിന്തുടർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞങ്ങൾ മതിയായ ഇലക്ട്രോണിക് തെളിവുകൾ ശേഖരിച്ചിരുന്നു. പോസ്റ്റ്‌മോർടം റിപോർടുകളെ മാത്രം ആശ്രയിച്ചില്ല. ബീജ സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ വിശകലനത്തിനായി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറടറിയിലേക്ക് അയച്ചു. ഡിഎൻഎ വിശകലനം പ്രതികളുമായി പൊരുത്തപ്പെട്ടു, കുറ്റകൃത്യത്തിൽ അവരുടെ പങ്കാളിത്തത്തെക്കുറിച്ച് സംശയമില്ല. എസ്‌ഐടിയുടെ അന്വേഷണത്തെ കോടതിയും അഭിനന്ദിച്ചു', എഡിജിപി പറഞ്ഞു.
Powered by Info News For You

Keywords: Assam, News, India, Molestation, Murder, Murder Case, Case, Court, Court Order, Death Penalty, Investigates, Three get death for assault and killing of two in Assam.
< !- START disable copy paste -->
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment