സർകാർ വകുപ്പുകളിലെ ഒഴിവുകൾ നികത്തണമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രിയുടെ നിർദേശം; 'സർകാർ നയങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടണം'; 2024 ലെ തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്നു?
ന്യൂഡെൽഹി: (www.kvartha.com 07.04.2022) തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സർകാർ വകുപ്പുകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടിക്രമങ്ങൾക്ക് മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എല്ലാം അംഗീകരിക്കുന്നതിനുപകരം, ഏതെങ്കിലും സർകാർ നയത്തിലോ പരിപാടിയിലോ കാണുന്ന പോരായ്മകൾ ചൂണ്ടിക്കാട്ടാനും കേന്ദ്ര മന്ത്രാലയ സെക്രടറിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ദാരിദ്ര്യത്തെ മഹത്വവൽക്കരിക്കുകയും ഇൻഡ്യയെ ഒരു ദരിദ്ര രാഷ്ട്രമായി മാർകറ്റ് ചെയ്യാനുമുള്ള മനോഭാവം വെടിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നാല് മണിക്കൂർ നീണ്ട യോഗത്തിൽ മോദി സംസാരിച്ചു. ഇപ്പോഴത്തെ സ്ഥിതിയിൽ 'സംതൃപ്തി' നേടുന്നതിനുപകരം മെഗാ പ്രോജക്ടുകൾ ഏറ്റെടുത്ത് ആഗോള തലത്തിലേക്ക് ഉയർത്താനും സർകാർ വകുപ്പുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ ഒഴിവുകൾ തൊഴിലില്ലായ്മയായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിൽ, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഒഴിവുകൾ നികത്താനുള്ള പ്രധാനമന്ത്രിയുടെ നിർദേശം ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് യുപിയിൽ പ്രധാന്യമർഹിക്കുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുന്നതിനായുള്ള ലക്ഷ്യത്തിനായി തൊഴില്ലായ്മ എന്ന അപകടസാധ്യത ഒഴിവാക്കാൻ ബിജെപി ശ്രമിക്കുന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രിയുടെ നിർദേശവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറപ്പെടുവിച്ച സമാനമായ ഉത്തരവുമെന്ന് വിലയിരുത്തപ്പെടുന്നു. 2020 മാർച് ഒന്ന് വരെ കേന്ദ്ര സർകാർ വകുപ്പുകളിൽ 8.7 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ഫെബ്രുവരിയിൽ സർകാർ രാജ്യസഭയെ അറിയിച്ചിരുന്നു.
കേന്ദ്രത്തിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥർ അതത് വകുപ്പുകളിൽ ഒതുങ്ങിനിൽക്കാതെ ഒരു ടീമിനെപ്പോലെ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സെക്രടറിമാരോട് പ്രദേശങ്ങൾ സന്ദർശിച്ച് പദ്ധതികളുടെയും പരിപാടികളുടെയും പുരോഗതി സ്വയം വിലയിരുത്താനും മോദി ആവശ്യപ്പെട്ടു. എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ സർകാർ നയങ്ങളെക്കുറിച്ച് അഭിപ്രായം അറിയിക്കണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നൽകിയത്. ഇത്തരം പ്രശ്നങ്ങൾ നമുക്ക് മുന്നോട്ട് വയ്ക്കാമെന്നും അതുവഴി കാര്യങ്ങൾ ശരിയാക്കാനോ മെച്ചപ്പെടുത്താനോ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ചില സെക്രടറിമാരുമായും മോഡി സംസാരിച്ചു.
Powered by Info News For You

Keywords: News, Top-Headlines, BJP, Narendra Modi, Prime Minister, Secretary, Office, Officers, Fill up vacancies in govt departments, create jobs: PM.
Powered by Info News For You

Comments
Post a Comment