എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 20 വിദ്യാര്‍ഥികളില്‍ നിന്ന് 2 കോടി രൂപ തട്ടിയെടുത്തതായി പരാതി; 3 പേര്‍ ഒളിവില്‍
ബെംഗ്‌ളൂറു: (www.kvartha.com 13.04.2022) എംബിബിഎസിന് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത്് 20 വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ ഹെല്‍പ് ഡെസ്‌ക് സര്‍വീസ് ഫോര്‍ യു എന്ന സ്വകാര്യ കംപനിയുടെ എംജി റോഡിലെ ഓഫീസിലെ ജീവനക്കാരായ അമൃത്, രജനി, സരിക എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തെന്നും മൂവരും ഒളിവിലാണെന്നും ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
ആരോപണ വിധേയരായവര്‍ മെഡിസിന്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്ത് കഴിഞ്ഞ നവംബറില്‍ തങ്ങള്‍ക്ക് എസ്എംഎസ് സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും നഗരത്തിലെ മെഡികല്‍ കോളജുകളില്‍ പ്രവേശനം ലഭ്യമാക്കാമെന്ന് പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു.
അമൃത്, രജനി, സരിക എന്നിവരുമായി സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷം ഗഡുക്കളായി പണം നല്‍കിയെന്ന് തട്ടിപ്പിനിരയായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബസവനഗുഡിയില്‍ പേയിംഗ് ഗസ്റ്റായാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
'തട്ടിപ്പ് പുറത്തായതോടെ ഇവര്‍ സ്ഥലം വിട്ടു. മൊബൈല്‍ ഫോണുകളും ഓഫാക്കി. ഇരയായ വിദ്യാര്‍ഥികളുമായി മൂന്ന് പേരും സംസാരിച്ചിരുന്നത് ആറുമാസം മുമ്പ് വാങ്ങിയ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ വിദ്യാര്‍ഥികളെ കബളിപ്പിച്ച് പണം തട്ടുക എന്ന ഉദ്ദേശമാണ് മൂവര്‍ക്കും ഉണ്ടായിരുന്നതെന്ന് കരുതുന്നു'- ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്‍ഗ്ലീഷ് പത്രം റിപോര്‍ട് ചെയ്തു.
ദിവസവും പലതരത്തിലുള്ള തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ആളുകള്‍ വീണ്ടും ഇത്തരക്കാരുടെ വലയിലാവുകയാണെന്നും ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment