ഷിലോങ്ങിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; 18 കാരനായ ടേബിള്‍ ടെനീസ് താരം വിശ്വ ദീനദയാലന്‍ മരിച്ചു


ന്യൂഡെല്‍ഹി: (www.kvartha.com) ടേബിള്‍ ടെനീസ് താരം വിശ്വ ദീനദയാലന്‍(18) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച ഗുവാഹതിയില്‍ നിന്ന് ഷിലോങ്ങിലേക്ക് ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനാപകടത്തില്‍ മരണപ്പെട്ടതായി ടേബിള്‍ ടെനീസ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ (ടിടിഎഫ്‌ഐ) അറിയിച്ചു. 

തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന 83-ാമത് സീനിയര്‍ ദേശീയ അന്തര്‍ സംസ്ഥാന ടേബിള്‍ ടെനീസ് ചാംപ്യന്‍ഷിപിനായി മൂന്ന് ടീമംഗങ്ങള്‍ക്കൊപ്പം പോകുകയായിരുന്നു തമിഴ്നാട് സ്വദേശിയായ വിശ്വ. ഇതിനിടെയാണ് അപകടം യുവതാരത്തിന്റെ ജീവന്‍ കവര്‍ന്നത്. 

കൂടെയുണ്ടായിരുന്ന രമേഷ് സന്തോഷ് കുമാര്‍, അബിനാഷ് പ്രസന്നജി ശ്രീനിവാസന്‍, കിഷോര്‍ കുമാര്‍ എന്നീ താരങ്ങളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകപടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ടാക്സി ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.

News, National, India, New Delhi, Tennis, Player, Accident, Obituary, Top-Headlines, Sports, Union minister, Twitter, Social-Media, Tamil Nadu table tennis player Vishwa Deenadayalan, 18, dies in accident en route to Shillong


നിരവധി ദേശീയ റാങ്കിംഗ് കിരീടങ്ങളും അന്താരാഷ്ട്ര മെഡലുകളുമുള്ള കളിക്കാരനാണ് വിശ്വ. ഏപ്രില്‍ 27 മുതല്‍ ഓസ്ട്രിയയിലെ ലിന്‍സില്‍ നടക്കുന്ന ഡബ്ല്യുടിടി യൂത് മത്സരത്തില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിക്കാന്‍ ഇരിക്കുകയായിരുന്നു.

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ദീനദയാലന്‍ വിശ്വയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

'83-ാമത് സീനിയര്‍ നാഷനല്‍ ടേബിള്‍ ടെനീസ് ചാംപ്യന്‍ഷിപില്‍ പങ്കെടുക്കാന്‍ ഷിലോങ്ങിലേക്ക് പോകുമ്പോള്‍, തമിഴ്നാട്ടില്‍ നിന്നുള്ള യുവ ടേബിള്‍ ടെനീസ് താരം ദീനദയാലന്‍ വിശ്വ മേഘാലയയിലെ റി-ഭോയില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചുവെന്നറിഞ്ഞതില്‍ വളരെ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം. ആര്‍ഐപി,'- കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

Keywords: News, National, India, New Delhi, Tennis, Player, Accident, Obituary, Top-Headlines, Sports, Union minister, Twitter, Social-Media, Tamil Nadu table tennis player Vishwa Deenadayalan, 18, dies in accident en route to Shillong

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?