ഉദ്യോഗാർഥികൾ അറിയാൻ: ഇന്റലിജൻസ് ബ്യൂറോയിൽ ജോലിക്ക് അവസരം; 150 ഒഴിവുകൾ; ഏപ്രിൽ 16 മുതൽ ഓൺലൈനായി അപേക്ഷിക്കാം

ന്യൂഡെൽഹി: (www.kvartha.com 14.04.2022) ഇന്റലിജൻസ് ബ്യൂറോയിൽ (IB) ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് സന്തോഷവാർത്ത. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസറുടെ 150 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ്-2/ടെക്‌നികലിന് കീഴിലുള്ള എസിഐഒ തസ്തികകളിലേക്കാണ് ഈ റിക്രൂട്മെന്റുകൾ നടത്തുന്നത്. അപേക്ഷാ നടപടികൾ 2022 ഏപ്രിൽ 16 മുതൽ ആരംഭിക്കും, അവസാന തീയതി മെയ് ഏഴ് ആണ്.
    
IB ACIO Recruitment 2022: 150 Vacancies to be recruited, Apply Online from 16 April onwards, National, News, Top-Headlines, Newdelhi, Job, Online Registration, Website, Assistance Intelligence Office, Registration fees.

താൽപര്യവും യോഗ്യതയുമുള്ളവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ mha(dot)gov(dot)in സന്ദർശിച്ച് ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കാവുന്നതാണ്.

ഒഴിവ് വിശദാംശങ്ങൾ

ആകെയുള്ള 150 ഒഴിവുകളിൽ 56 തസ്തികകളിലേക്ക് കംപ്യൂടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്നും 94 തസ്തികകളിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂനികേഷൻ സ്ട്രീമിൽ നിന്നുമാണ് നിയമനം നടത്തുക.

വിദ്യാഭ്യാസ യോഗ്യതകൾ

അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂടിൽ നിന്നോ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂനികേഷൻ/കംപ്യൂടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂടർ സയൻസ്/കംപ്യൂടർ എൻജിനീയറിങ്/ കംപ്യൂടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നിവയിൽ 2020, 2021, 2022 ഇവയിൽ ഏതെങ്കിലും വർഷത്തെ സാധുവായ ഗേറ്റ് സ്കോർ കാർഡ് (GATE Score Card) ഉണ്ടായിരിക്കണം

അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്‌ട്രോണിക്‌സ്/ ഫിസിക്‌സ് വിത് സയൻസ്/ ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂനികേഷൻ/ കംപ്യൂടർ സയൻസ്/ കംപ്യൂടർ ആപ്ലികേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദം.

തെരഞ്ഞെടുപ്പ് പ്രക്രിയ

ഗേറ്റ് മാർകിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ഗേറ്റ് സ്കോറിന്റെ വെയിറ്റേജ് 1000 ആണ്, അഭിമുഖത്തിന് 175 മാർക്കായിരിക്കും. അഭിമുഖത്തിന് ഹാജരാകുന്നവർ സൈകോമെട്രിക്/ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ ഹാജരാകണം.

അപേക്ഷ ഫീസ്

100 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, വനിതകൾ, വിമുക്തഭടന്മാർ എന്നിവർ ഫീസൊന്നും നൽകേണ്ടതില്ല.

Keywords: IB ACIO Recruitment 2022: 150 Vacancies to be recruited, Apply Online from 16 April onwards, National, News, Top-Headlines, Newdelhi, Job, Online Registration, Website, Assistance Intelligence Office, Registration fees.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?