വേറെ പോംവഴിയില്ല: കഞ്ചാവ് ഉപയോഗിച്ച് ശല്യം ചെയ്യുന്ന 15 കാരനെ കെട്ടിയിട്ട് കണ്ണില്‍ മുളകുതേച്ച് അമ്മയുടെ 'അറ്റകൈ പ്രയോഗം', വീഡിയോ വൈറല്‍
ഹൈദരാബാദ്: (www.kvartha.com 05.04.2022) നല്ലത് പറഞ്ഞുകൊടുത്ത് വളര്‍ത്തി വലുതാക്കിയ മക്കള്‍ പിന്നീട് മാതാപിക്കള്‍ക്ക് ഉപദ്രവം ചെയ്താല്‍ എന്തുചെയ്യും? മക്കളെ നന്നാക്കാന്‍ ഏതറ്റംവരെയും പോകും. വേറെ പോംവഴിയൊന്നും ഇല്ലെങ്കില്‍ അവര്‍ അറ്റകൈ പ്രയോഗം തന്നെ നടത്തും. അത്തരിലൊരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ചയാവുന്നത്.
തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവ് ഉപയോഗിച്ചെത്തിയ മകനെ അമ്മ കെട്ടിയിട്ട് കണ്ണില്‍ മുളകു് തേച്ചുപിടിപ്പിച്ചു. കഞ്ചാവ് ഉപയോഗിച്ച 15 വയസുകാരനെയാണ് അമ്മ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കഞ്ചാവിന് അടിമയായ മകന്‍ പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തിരുന്നതായി 'തെലങ്കാന ടുഡേ' റിപോര്‍ട് ചെയ്തു. ശല്യം സഹിക്കാനാവാതെയാണ് മകനെ കെട്ടിയിട്ട് കണ്ണില്‍ മുളക് തേക്കാന്‍ അമ്മ മുതിര്‍ന്നത്. മകനെ കെട്ടിയിട്ട് ഒറ്റയ്ക്ക് കണ്ണില്‍ മുളക് തേക്കാന്‍ അമ്മ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ മകന്‍ പ്രതിരോധിച്ചതോടെ മറ്റൊരു സ്ത്രീയും എത്തിന്നു. ഇവരുടെ സഹായത്തോടെയാണ് അമ്മ മുളക് തേച്ച് മകനെ പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചത്.
കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതുവരെ മകനെ അഴിച്ചുവിടാനും അമ്മ തയാറായില്ല. അമ്മയുടെ പ്രവൃത്തിയെ സമൂഹ മാധ്യമങ്ങളില്‍ ഒരുവിഭാഗം ആളുകള്‍ അനുകൂലിക്കുകയും മറ്റൊരു വിഭാഗം പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്. കഞ്ചാവിന് അടിമയായ മകനെ ഇങ്ങനെ ശിക്ഷിച്ചതില്‍ തെറ്റില്ലെന്നാണ് ന്യായീകരിക്കുന്നവര്‍ പറയുന്നത്. മകനോട് അമ്മ ചെയ്തത് ക്രൂരതയാണെന്നും വാദവുമുണ്ട്.
Keywords: News, Hyderabad, Video, Social-Media, Drugs, Mother, Son, Local-News, Video: Infuriated Over Son’s Cannabis Addiction, Telangana Woman Rubs Chilli Powder in His EyesWhat happened when a mother found out that her 15-yr-old son was becoming a ganja addict? She came up with a unique treatment. Tie him to a pole & rub mirchi powder in his eyes & not untie him until he promises to quit. Incident in Kodad, #Suryapet dt, #Telangana. pic.twitter.com/Kw8FXaqtz7
— Krishnamurthy (@krishna0302) April 4, 2022
Powered by Info News For You

Comments
Post a Comment