'ആദ്യത്തേതും അവസാനത്തേതും'; 12-ാം വയസില്‍ ദീപിക പദുകോണ്‍ എഴുതിയ കവിത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍; മികച്ചതെന്ന് ആരാധകര്‍
മുംബൈ: (www.kvartha.com 11.04.2022) പ്രേക്ഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടി ദീപിക പദുകോണ്‍ എഴുതിയ കവിതയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ചയാകുന്നത്. താരം തന്നെയാണ് കവിതാരചനയില്‍ 'ആദ്യമായും അവസാനമായും എഴുതിയത്' എന്ന കുറിപ്പോടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്. 12-ാം വയസില്‍ താന്‍ എഴുതിയത് എന്ന് പറഞ്ഞാണ് ദീപിക പദുകോണ്‍ 'ഐ ആം' എന്ന പേരിലുള്ള കവിത പങ്കുവച്ചിരിക്കുന്നത്.
'ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഇത്. കവിതയിലെ ആദ്യത്തെ രണ്ട് വാക്കുകള്‍ മാത്രമേ തന്നിരുന്നുള്ളൂ. ബാക്കിയെല്ലാം ചരിത്രം' എന്നാണ് ദീപിക എഴുതിയിരിക്കുന്നത്. സ്‌നേഹവും കരുതലുമുള്ള കുട്ടിയാണ് ഞാന്‍ എന്നാണ് കവിതയുടെ ആദ്യത്തെയും അവസാനത്തെയും വരി. തിരമാലകളുടെ തിടുക്കം ഞാന്‍ കേള്‍ക്കുന്നു, ആഴമേറിയ നീലക്കടല്‍ ഞാന്‍ കാണുന്നു, ദൈവത്തിന്റെ സ്‌നേഹമുള്ള കുട്ടിയാവാന്‍ ഞാനാഗ്രഹിക്കുന്നു എന്നെല്ലാമാണ് ദീപിക കവിതയില്‍ കുറിച്ചിരിക്കുന്നത്. മനോഹരമായ വരികള്‍ എന്ന് പറഞ്ഞ് ദീപികയുടെ കവിതയെ അഭിനന്ദിക്കുന്ന കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച കവിതയാണ് എന്നാണ് ആരാധകര്‍ പറയുന്നത്.
ശകുന്‍ ബത്ര സംവിധാനം ചെയ്ത 'ഗെഹരായിയാം' ആണ് ദീപിക പദുകോണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. നസറുദ്ദീന്‍ ശാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കബീര്‍ കത്പാലിയ, സവേര മേഹ്ത എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
സിദ്ധാന്ത് ചതുര്‍വേദി നായകനായ ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് ദീപിക പദുകോണ്‍ രംഗത്ത് എത്തിയിരുന്നു. ഒരു കലാകാരിയെന്ന നിലയില്‍ 'ഗെഹരായിയാമി'ലെ 'അലിഷ' എനിക്ക് മികച്ച അനുഭവമായിരുന്നു. 'ഗെഹരായിയാം' എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളും ആഹ്ലാദഭരിതയാക്കുന്നതാണ്. എല്ലാവരോടും നന്ദിയുണ്ട് തനിക്കെന്ന് ദീപിക പദുകോണ്‍ പറഞ്ഞിരുന്നു.
പത്താന്‍, വാര്‍, ദ ഇന്റേണ്‍ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക് എന്നിവയാണ് ദീപികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.
Powered by Info News For You

Comments
Post a Comment