വിദ്യാർഥികൾക്ക് ആശ്വാസം: സിബിഎസ്ഇ വീണ്ടും പഴയ രീതിയിലേക്ക്; 10,12 ക്ലാസുകളിൽ ഒറ്റപ്പരീക്ഷ
ന്യൂഡെൽഹി: (www.kvartha.com 15.04.2022) സെൻട്രൽ ബോർഡ് ഓഫ് സെകൻഡറി എജ്യുകേഷൻ (CBSE) ബോർഡ് പരീക്ഷകൾ വീണ്ടും പഴയപടിയാവും. 2022-23 അധ്യയന വർഷത്തിൽ 10, 12 ബോർഡ് പരീക്ഷകൾ ഒറ്റത്തവണയായി നടക്കുമെന്ന് ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. ഈ അധ്യയന വർഷം രണ്ട് ബോർഡ് പരീക്ഷകളാണ് സിബിഎസ്ഇ നടത്തിയത്. 10, 12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകളുടെ ആദ്യ ടേം കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ നടന്നിരുന്നു. അതിൽ മൾടിപിൾ ചോയ്സ് ചോദ്യങ്ങളുണ്ടായിരുന്നു. രണ്ടാം ടേം പരീക്ഷകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും. എന്നാൽ രണ്ടാം ടേമിൽ മൾടിപിൾ ചോയ്സ് ചോദ്യങ്ങൾ അല്ലെന്നതാണ് വ്യത്യാസം.
ദേശീയ വിദ്യാഭ്യാസ നയം (NEP), 2020ൽ കൊറോണ അണുബാധയുടെ പശ്ചാത്തലത്തിൽ രണ്ട് പരീക്ഷകൾ ശുപാർശ ചെയ്തിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഭാവിയിൽ രണ്ട് പരീക്ഷകളുടെ രീതി സിബിഎസ്ഇ തുടരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അടുത്ത വർഷം മുതൽ വീണ്ടും ബോർഡ് പരീക്ഷകൾ പഴയ മാതൃകയിൽ തന്നെ നടത്തുമെന്നാണ് പുതിയ റിപോർടുകൾ വ്യക്തമാക്കുന്നത്. സാധാരണയായി എല്ലാ വർഷവും 10, 12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ മാർച്-ഏപ്രിൽ മാസങ്ങളിലാണ് നടക്കുന്നത്.
'കോവിഡിനെ തുടർന്ന് 2021-22 സെഷനിൽ രണ്ട് ടേം പരീക്ഷകൾ നടത്താൻ ബോർഡ് തീരുമാനിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 പോലും രണ്ട്-ടേം പരീക്ഷകളെ അനുകൂലിക്കുന്നു. എന്നാൽ ബോർഡിലെ പലരും അടുത്ത വർഷം മുതൽ ഒരു പരീക്ഷ മാത്രമേ ശുപാർശ ചെയ്തിട്ടുള്ളൂ. അതിനാൽ അടുത്ത വർഷം മുതൽ ഒരു പരീക്ഷ നടത്തുന്നത് ഞങ്ങൾ പരിഗണിക്കുന്നു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും', ഒരു മുതിർന്ന സിബിഎസ്ഇ ഉദ്യോഗസ്ഥൻ പറഞ്ഞു.
കേന്ദ്ര സർവകലാശാലകളിലെയും വിവിധ കോളജുകളിലെയും പ്രവേശനത്തിന് കേന്ദ്രീകൃതമായി നടത്തുന്ന പ്രവേശന പരീക്ഷ (കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് - CUET) സ്കോർ ഈ വർഷം മുതൽ നിർണായകമാകുമ്പോഴാണ് പുതിയ തീരുമാനം വരുന്നത്. സി യു ഇ ടി ബോർഡ് പരീക്ഷകളുടെ പ്രാധാന്യം കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്.
Keywords: New Delhi, India, News, Students, Education, Examination, CBSE,ICSE-CBSE-10th-EXAM, Central, CBSE to go back to single board exam next year.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment