ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി 100 ബില്യന്‍ ക്ലബില്‍; കൂടുതൽ അറിയാം

ന്യൂഡെൽഹി: (www.kvartha.com 03.04.2022) 100 ബില്യന്‍ ക്ലബില്‍ ഇടം നേടി അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി വീണ്ടും ഇൻഡ്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായി. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കംപനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ബ്ലൂംബെർഗ് ബില്യനയർ സൂചിക പ്രകാരം, ഈ വർഷം അദ്ദേഹത്തിന്റെ ആസ്തി 23.5 ബില്യൻ ഡോളർ വർധിച്ചു. ഈ വർഷം ലോകത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയവരിൽ ഒരാളാണ് ഗൗതം അദാനി.
  
New Delhi, India, Mukesh Ambani, Cash, India, Asia, Reliance, Dollar, Goutham Adani, Adani Group, Billionaires, Gautam Adani joins the elite $100 billion club, surpasses Ambani.

മുകേഷ് അംബാനിയുടെ സമ്പത്തും 2021 ഒക്ടോബറിൽ 100 ബില്യൻ ഡോളർ കടന്നിരുന്നു, എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അദ്ദേഹത്തിൻറെ സമ്പത്തിൽ നേരിയ ഇടിവ് സംഭവിക്കുകയും അത് 99 ബില്യൻ ഡോളറിന് താഴെയായി കുറയുകയും ചെയ്തു.

അതേസമയം, ഇലോൺ മസ്‌ക് 273 ബില്യൻ ഡോളറിന്റെ ആസ്തിയുമായി ലോകത്തെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. സൂചിക പ്രകാരം, 188 ബില്യൻ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഫ്രഞ്ച് വ്യവസായിയും ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപന്ന കംപനിയുമായ എൽവിഎംഎച് മൊയ്റ്റ് ഹെന്നസിയുടെ ബെർണാഡ് അർനോൾട് (148 ബില്യൻ ഡോളർ) മൂന്നാം സ്ഥാനത്തും മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് (133 ബില്യൻ ഡോളർ) നാലാം സ്ഥാനത്തും തുടരുന്നു.

പ്രശസ്ത നിക്ഷേപകനായ വാറൻ ബഫറ്റ് 127 ബില്യൻ ഡോളറിന്റെ ആസ്തിയുമായി അഞ്ചാം സ്ഥാനത്തും അമേരികൻ കംപ്യൂടർ ശാസ്ത്രജ്ഞനും ഇന്റർനെറ്റ് സംരംഭകനുമായ ലാറി പേജ് 125 ബില്യൻ ഡോളറിന്റെ ആസ്തിയുമായി ആറാം സ്ഥാനത്തുമാണ്. ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ (117 ബില്യൻ ഡോളർ) ഏഴാം സ്ഥാനത്തും അമേരികൻ വ്യവസായിയും നിക്ഷേപകനുമായ സ്റ്റീവ് ബാൽമർ (108 ബില്യൻ ഡോളർ) എട്ടാം സ്ഥാനത്തും ലാറി എല്ലിസൺ (103 ബില്യൻ ഡോളർ) ഒമ്പതാം സ്ഥാനത്തുമാണ്. ഫേസ്ബുക് സിഇഒ മാർക് സക്കർബർഗ് 85.1 ബില്യൺ ആസ്തിയുമായി 12-ാം സ്ഥാനത്താണ്.

Keywords: New Delhi, India, Mukesh Ambani, Cash, India, Asia, Reliance, Dollar, Goutham Adani, Adani Group, Billionaires, Gautam Adani joins the elite $100 billion club, surpasses Ambani.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?