US Announces Ban on Russian Oil Imports
യുഎസ് തുറമുഖങ്ങളില്‍ റഷ്യന്‍ എണ്ണ അടുപ്പിക്കില്ല, അമേരികന്‍ ജനത പുടിന് നല്‍കുന്ന ശക്തമായ അടിയാണിതെന്നും ജോ ബൈഡന്‍
വാഷിങ്ടണ്‍: (www.kvartha.com 09.03.2022) റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും മറ്റ് ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യുഎസ് തുറമുഖങ്ങളില്‍ റഷ്യന്‍ എണ്ണ അടുപ്പിക്കില്ലെന്നും അമേരികന്‍ ജനത റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന് നല്‍കുന്ന ശക്തമായ അടിയായിരിക്കും ഇതെന്നും ബൈഡന്‍ പറഞ്ഞു.
രാജ്യത്ത് ഇന്ധനവില വര്‍ധിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. സഖ്യരാജ്യങ്ങളുമായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബൈഡന്‍ വ്യക്തമാക്കി. രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനിടെയാണ് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ് നിരോധിച്ചത്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസുകളിലൊന്നാണ് എണ്ണ.
അതേസമയം നേരത്തേ ഏര്‍പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് റഷ്യയില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാന്‍ തുടങ്ങിയതായാണ് റിപോര്‍ട്. ഭക്ഷ്യസാധനങ്ങളുടെ വിതണത്തില്‍ പോലും നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ ഉപരോധം റഷ്യയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
Keywords: Washington, News, World, President, America, USA, Ban, US Announces Ban on Russian Oil Imports.
Powered by Info News For You
Comments
Post a Comment