Kerala Budget 2022

സംസ്ഥാന ബജറ്റ്: പ്രതീക്ഷയോടെ സ്വകാര്യ ബസ് മേഖല; നികുതിനിരക്കുകളില്‍ വര്‍ധനയുണ്ടായേക്കും, ക്ഷേമപദ്ധതികള്‍ക്കും സാധ്യത

തിരുവനന്തപുരം: (www.kvartha.com 11.03.2022) രണ്ടാം പിണറായി സര്‍കാരിന്റെ രണ്ടാം സംസ്ഥാന ബജറ്റ് ഒന്‍പത് മണിക്ക് അവതരിപ്പിക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണ് ഇത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കുളള സാധ്യത കുറവാണ്.

ബജറ്റിന് തലേന്ന് നിയമസഭയില്‍ സമര്‍പിക്കാറുള്ള സാമ്പത്തിക അവലോകന റിപോര്‍ടും ഇത്തവണ ബജറ്റിനൊപ്പമായതിനാല്‍ കേരളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയും അറിയാം. കാര്‍ഷിക മേഖലയിലെ മുന്നേറ്റത്തിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും. വിവിധ നികുതികള്‍ വര്‍ധിപ്പിച്ചേക്കും. സേവനങ്ങള്‍ക്കുള്ള ഫീസുകളും കൂടും.

ഭൂമി ന്യായവില, സര്‍കാര്‍ സേവനങ്ങളുടെ ഫീസുകള്‍, മോടോര്‍വാഹന നികുതി, റവന്യു വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പിരിക്കുന്ന വിവിധ നികുതികള്‍ തുടങ്ങിയവയിലാണ് വര്‍ധനയും പരിഷ്‌കരണവും പ്രതീക്ഷിക്കുന്നത്. 

വരുമാന വര്‍ധന അനിവാര്യമായതിനാല്‍ നികുതികളില്‍ വര്‍ധനയും കോവിഡ് പ്രതിസന്ധി കടന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പിന് ആവശ്യമായ വികസന, ക്ഷേമ പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ഇന്ധനവില ഉയരുന്നത് കാരണം സര്‍കാരിന് അധിക വരുമാനം കിട്ടുന്നതിനാല്‍ ഈയിനത്തിലെ നികുതി വര്‍ധന ഒഴിവാക്കും. മദ്യ നികുതി പരിഷ്‌കരണവും തനത് മദ്യ ഉല്‍പാദനവും അജന്‍ഡയിലുണ്ട്.

അതേസമയം, സംസ്ഥാന ബജറ്റിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് സ്വകാര്യ ബസ് മേഖല. ഇന്ധന നികുതിയും വാഹന നികുതിയും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണമെന്ന് ഉടമകള്‍ പറയുന്നു. വണ്ടിയുടെ ടാക്സ് കുറയ്ക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് ബസ് തൊഴിലാളികളും പറയുന്നു.

News, Kerala, State, Thiruvananthapuram, Taxi Fares, Tax&Savings,Budget, Bus, Pinarayi Vijayan, Assembly, Kerala Budget 2022


മുന്‍ഗാമിയായ തോമസ് ഐസകില്‍ നിന്നും വേറിട്ട് കഥയും കവിതകളും ചമയങ്ങളുമില്ലാതെ കാര്യം മാത്രം പറഞ്ഞാണ് ബാലഗോപാലിന്റെ ബജറ്റ് അവതരണം. കേന്ദ്രവിഹിതത്തിലുണ്ടാകുന്നത് വന്‍ കുറവ്, റവന്യു വരവിലും മെച്ചമില്ല, ജൂണ്‍ മുതല്‍ ജിഎസ്ടി നഷ്ടപരിഹാരവുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്ത് പിടിച്ചുനില്‍ക്കാന്‍ ബജറ്റില്‍ എന്തു ചെയ്യുമെന്നാണ് കേരളം കാത്തിരിക്കുന്നത്.

61 മിനുട്ടില്‍ തീര്‍ത്ത ആദ്യ ബജറ്റില്‍ കൊവിഡ് പാക്കേജായിരുന്നു മുഖ്യ ആകര്‍ഷണം. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞെങ്കിലും മഹാരോഗം ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ സമസ്ത മേഖലയിലും തുടരുന്നു. മാന്ദ്യം മാറ്റി ഉണര്‍വ്വേകാനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകും. വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ വരുമാനം കൂട്ടി നിലമെച്ചപ്പെടുത്തലാകും പ്രധാന ലക്ഷ്യം. ക്ഷേമപെന്‍ഷനുകള്‍ കൂട്ടി വരുന്ന ഇടത് ബജറ്റ് രീതി ആവര്‍ത്തിക്കുമോ എന്നുള്ളത് മറ്റൊരു ആകാംക്ഷ.

പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് ഇതിനകം ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഞെരുക്കത്തിനിടയിലും സില്‍വര്‍ലൈന്‍ ബജറ്റില്‍ എടുത്തുപറയും. വിവിധ തരം സേവനങ്ങള്‍ക്കുള്ള ഫീസ് കൂട്ടിയേക്കും. നികുതി പിരിവ് ഊര്‍ജിതമാക്കാനുള്ള പ്രത്യേക പദ്ധതികള്‍ പ്രതീക്ഷിക്കാം. വിവിധ ആംനെസ്റ്റി പദ്ധതികള്‍ ഇതിനകം പ്രഖ്യാപിച്ചെങ്കിലും 17000 കോടിയോളും ഇനിയും പിരിച്ചുകിട്ടാനുണ്ട്. 

Keywords: News, Kerala, State, Thiruvananthapuram, Taxi Fares, Tax&Savings,Budget, Bus, Pinarayi Vijayan, Assembly, Kerala Budget 2022

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?