സാറ അബൂബകറിന്റെ പേര് ഹിജാബ് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ കുടുംബം; 'ആരുടേയും അജൻഡ നടപ്പിലാക്കാൻ എഴുത്തുകാരിയുടെ പേര് വലിച്ചിടേണ്ട'
കാസർകോട്: (www.kasargodvartha.com 24.03.2022) എഴുത്തുകാരി സാറ അബൂബകറിന്റെ പേര് ഹിജാബ് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ കുടുംബം. മംഗ്ളൂറിലെ കുട്ടാറിൽ നടത്തിയ പ്രസംഗത്തിൽ ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര ഭട് സാറാ അബൂബകറിനെ പോലുള്ളവർ ഹിജാബ് ധരിക്കുന്നില്ല എന്ന് ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ സാറാ അബൂബകർ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നിലകൊള്ളുന്നയാളാണെന്നും ആരുടേയും അജൻഡ നടപ്പിലാക്കാൻ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
'ഇതിൽ ഞങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. 86 വയസുള്ള സാറാ അബൂബകർ ഇപ്പോൾ ഒരു പ്രസ്താവന ഇറക്കാനുള്ള ആരോഗ്യ സ്ഥിതിയിൽ അല്ല. ഞങ്ങളുടെ കുടുംബം ലിബറൽ പശ്ചാത്തലത്തിൽ വളരുന്നവരാണ്. സ്വതന്ത്ര ജനാധിപത്യ സമൂഹത്തിലാണ് ജീവിക്കുന്നത്. വസ്ത്രധാരണം, ഭക്ഷണം, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് സ്വന്തം അജൻഡ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ആർക്കും അവകാശമില്ല' - പ്രസ്താവനയിൽ പറഞ്ഞു.
കാസർകോട്ടുകാരിയായ സാറ അബൂബകർ കർണാടക സാഹിത്യ അകാഡെമി അവാർഡ് നേടിയ പ്രശസ്ത എഴുത്തുകാരിയാണ്. ഇപ്പോൾ മംഗ്ളൂറിലാണ് ഇവർ താമസിക്കുന്നത്.
Keywords: Kasaragod, Kerala, News, Controversy, Top-Headlines, Writer, Family, Mangalore, Karnataka, Award, Sarah Aboobacker’s family objects to name being dragged into hijab controversy.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment