വോടിങ് യന്ത്രങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപണം; വാരണാസി എഡിഎമിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടതായി റിപോര്‍ട്
ലക്‌നൗ: (www.kvartha.com 10.03.2022) വാരണാസി എഡിഎമിനെതിരെ
നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടതായി റിപോര്‍ട്. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിനായുള്ള വോടിങ് യന്ത്രങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചതിന് വാരണാസി എഡിഎം എന്‍കെ സിങിനെതിരേ നടപടിയെടുക്കാന്‍ യുപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടതായി റിപോര്‍ട്. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിനായുള്ള വോടിങ് യന്ത്രങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചതിന് വാരണാസി എഡിഎം എന്‍കെ സിങിനെതിരേ നടപടിയെടുക്കാന്‍ യുപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ട്രകില്‍ വോടെണ്ണല്‍ യന്ത്രങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ദ്യശ്യങ്ങള്‍ സമാജ് വാദി പാര്‍ടി അനുയായികള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. വാരാണസിയിലെ വോടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇലക്ട്രോണിക് വോടിങ് മെഷീനുകള്‍ കടത്തി കൊണ്ടുപോകുന്നതായി കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചിരുന്നു.
സംഭവം വലിയ വിവാദമായതോടെ വോടെണ്ണല്‍ ഡ്യൂടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ആവശ്യങ്ങള്‍ക്കായുള്ള വോടിംഗ് മെഷീനുകളാണിതെന്നും ഇവ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസംതന്നെ വാരണാസി ജില്ലാ മജിസ്ട്രേറ്റ് വിശദീകരണം നല്‍കിയിരുന്നു.
എന്നാല്‍ അഖിലേഷ് യാദവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി ഈ അവകാശവാദത്തെ തള്ളിക്കളഞ്ഞിരുന്നു. വോടിങ് യന്ത്രണങ്ങളുമായി വന്ന ഒരു ട്രക് ഞങ്ങള്‍ തടഞ്ഞു. എന്നാല്‍ മറ്റ് രണ്ട് ട്രകുകള്‍ കടന്നുകളഞ്ഞു. സംശയാസ്പദമായ പ്രവര്‍ത്തനമല്ലെങ്കില്‍ ഇവിഎമുകളുമായി വന്ന രണ്ട് ട്രകുകള്‍ എന്തിനാണ് കടന്നുകളഞ്ഞതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
സ്ഥാനാര്‍ഥികളെ അറിയിക്കാതെയാണ് ജില്ലാ മജിസ്ട്രേറ്റ് വോടിങ് യന്ത്രങ്ങള്‍ കടത്തിയതെന്നും സംഭവം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിക്കണമെന്നും എസ്പി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഇടപെടല്‍.
Keywords: News, National, India, Lucknow, Election, Assembly Election, Vote, EC orders action against Varanasi ADM over EVM transportation issueOver alleged violation of rules in the transportation of training EVMs, ECI has asked UP CEO to take action against Varanasi ADM NK Singh. UP CEO to proceed accordingly: Election Commission of India#UttarPradeshElections2022 pic.twitter.com/sGeJure7f0
— ANI UP/Uttarakhand (@ANINewsUP) March 9, 2022
Powered by Info News For You
Comments
Post a Comment