നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം; ഭരണമാറ്റവും ഭരണത്തുടര്‍ച്ചയും ഉടനെ അറിയാം; യുപിയില്‍ ആര് നേടും, പഞ്ചാബ് ആം ആദ്മി പാര്‍ടി തൂത്തുവാരുമോ?


ന്യൂഡെല്‍ഹി: (www.kvartha.com 10.03.2022) അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗോവ, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഭരണമാറ്റവും ഭരണത്തുടര്‍ച്ചയുമൊക്കെ ഉടനെ അറിയാം. രാവിലെ എട്ട് മണിയോടെ വോടെണ്ണല്‍ തുടങ്ങും. എക്സ്റ്റിറ്റ് പോളുകളുടെ ബലത്തില്‍ വിജയ സാധ്യത കാണുന്ന കൂട്ടത്തിലാണ് ബിജെപിയും എസ്പിയും എഎപിയും.

ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വന്‍ചലനങ്ങള്‍ക്ക് കാരണമായേക്കാവുന്ന തെരഞ്ഞെടുപ്പ് ഫലം അറിയാനുള്ള ആകാംക്ഷയിലാണ് ഒരോ ഇന്‍ഡ്യക്കാരനും. ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. കഴിഞ്ഞ തവണത്തെ റെകോര്‍ഡ് വിജയം ആവര്‍ത്തിക്കുമെന്ന് ബി ജെ പി അവകാശപ്പെടുമ്പോള്‍ ഇത്തവണ വന്‍ അട്ടിമറിയുണ്ടാവുമെന്നാണ് എസ്പി-ആര്‍എല്‍ഡി സഖ്യത്തിന്റെ അവകാശവാദം. തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ കോണ്‍ഗ്രസും ബിഎസ്പിയും കൂടെ യുപിയില്‍ അണിനിരക്കുന്നുണ്ട്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനൂകൂലമായതിന്റെ ആത്മവിശ്വാസം ബി ജെ പിക്കുണ്ട്. എന്നാല്‍ സര്‍വേ ഫലങ്ങള്‍ക്ക് അപ്പുറമുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രത്യേക സംഘത്തെ കോണ്‍ഗ്രസ് അയച്ചിട്ടുണ്ട്. തൂക്കു നിയമസഭ വന്നാല്‍ ഇത് അനൂകൂലമാക്കാനാണ് സംഘം എത്തുന്നത്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ചകളും ബി ജെ പി തുടങ്ങിയിട്ടുണ്ട്.

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങള്‍ വിധിയെഴുതിത്. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

News, National, India, New Delhi, Politics, Political party, Assembly Election, Election, Result, BJP, AAP, Congress, Assembly Election Results 2022: Counting To Begin Shortly


ബിജെപിയെ സംബന്ധിച്ച് ഉത്തര്‍പ്രദേശ് ഒരു തലവേദനയുമില്ലാത്ത സംസ്ഥാനമാണ്. ജയം സുനിശ്ചിതം. 403 നിയമസഭാ മണ്ഡലങ്ങളാണ് യുപിയില്‍ ഉള്ളത്. 300 സീറ്റുകളിലധികം ഇത്തവണ നേടാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, കര്‍ഷക സമരങ്ങള്‍ തെരഞ്ഞെടുപ്പില്‍ സുപ്രധാനമായ പങ്കുവഹിക്കും. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പെടെ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിച്ചെന്നാണ് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ടി അവകാശപ്പെടുന്നത്.

നാല് വമ്പന്‍ പാര്‍ടികള്‍ തമ്മിലുള്ള ബഹുകോണ മത്സരമാണ് ഇത്തവണ പഞ്ചാബില്‍ നടന്നത്. കോണ്‍ഗ്രസ്, ബിജെപി, ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ടി മുതലായവ പാര്‍ടികള്‍ കരുത്ത് കാട്ടിയ പോരാട്ടമാണ് പഞ്ചാബില്‍ നടന്നത്. ആം ആദ്മി പാര്‍ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോഴും ഈ പ്രവചനങ്ങളില്‍ അധികം ശ്രദ്ധ നല്‍കാതെ വിജയം പ്രതീക്ഷിക്കുകയാണ് മറ്റ് പാര്‍ടികള്‍.

ഗോവയിലും കനത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണ സാക്ഷിയായത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിന്റെ നിരാശയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇത്തവണ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും
തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ. ഇരു പാര്‍ടികള്‍ക്കും മുന്‍തൂക്കം നല്‍കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പിന് ശേഷം നടന്ന എക്സിറ്റ് പോള്‍ സര്‍വേകള്‍ പുറത്തുവന്നത്. ഇതോടെ കോണ്‍ഗ്രസ് പാളയത്തില്‍ ചെറിയ ആശങ്ക ഉടലെടുത്തിട്ടുണ്ട്

ബിജെപിയും കോണ്‍ഗ്രസുമടക്കം മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഉത്തരാഖണ്ഡില്‍ ഫലം പ്രവചനാതീതമാണ്. ഉത്തരാഖണ്ഡില്‍ ഭരണം നിലനിര്‍ത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 70 സീറ്റുകളുള്ള സംസ്ഥാനത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏറെയും ബിജെപിക്ക് അനുകൂലമായിരുന്നു. ബിജെപി 35 മുതല്‍ 40 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം.

60 സീറ്റുകളുള്ള മണിപ്പൂരില്‍ ഫെബ്രുവരി 28 നും മാര്‍ച് അഞ്ചിനും രണ്ട് ഘട്ടങ്ങളിലായാണ് വോടെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകളിലെല്ലാം മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ തുടര്‍ഭരണമാണ് പ്രവചിക്കുന്നത്. ആജ് തക്, എബിസി എക്‌സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചു. ബിജെപിക്ക് 35ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.

Keywords: News, National, India, New Delhi, Politics, Political party, Assembly Election, Election, Result, BJP, AAP, Congress, Assembly Election Results 2022: Counting To Begin Shortly

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?