പുടിന് അധികാരത്തില്‍ തുടരാനാവില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞതിന് പിന്നാലെ മലക്കംമറിഞ്ഞ് വൈറ്റ് ഹൗസ്; റഷ്യയിലെ അധികാരത്തെക്കുറിച്ചോ ഭരണമാറ്റത്തെക്കുറിച്ചോ ചര്‍ച ചെയ്തിട്ടില്ലെന്ന് വിശദീകരണം

വാഷിങ്ടണ്‍: (www.kvartha.com 27.03.2022) റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് 'അധികാരത്തില്‍ തുടരാനാവില്ല' എന്ന് യുഎസ് പ്രസിഡന്റ് ബൈഡന്‍ പ്രസംഗിച്ചതിന് പിന്നാലെ വൈറ്റ്ഹൗസ് വിശദീകരണവുമായി രംഗത്തെത്തി. ജോ ബൈഡന്‍ റഷ്യയില്‍ 'ഭരണമാറ്റം' ആഗ്രഹിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് ശനിയാഴ്ച വ്യക്തമാക്കി.

'തന്റെ അയല്‍രാജ്യത്തിനും പ്രദേശത്തിനും മേല്‍ അധികാരം പ്രയോഗിക്കാന്‍ പുടിനെ അനുവദിക്കാനാവില്ലെന്നായിരുന്നു ജോ ബൈഡന്റെ പ്രസ്താവന,' എന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യയിലെ പുടിന്റെ അധികാരത്തെക്കുറിച്ചോ ഭരണമാറ്റത്തെക്കുറിച്ചോ ജോ ബൈഡന്‍ ചര്‍ച ചെയ്തില്ലെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Washington, News, World, Vladimar Putin, President, America, Russia, White House, After Joe Biden Says Putin 'Can't Remain In Power', White House Clarifies.

പുടിനോട് യുക്രൈന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് മുമ്പ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുടിന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ അമേരിക റഷ്യയ്ക്കെതിരെ പലതരം ഉപരോധങ്ങള്‍ ഏര്‍പെടുത്തുകയും ബൈജന്‍ പുടിനെ യുദ്ധക്കുറ്റവാളി എന്ന് വിളിക്കുകയും ചെയ്തിരുന്നു.

Keywords: Washington, News, World, Vladimar Putin, President, America, Russia, White House, After Joe Biden Says Putin 'Can't Remain In Power', White House Clarifies.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?