കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ആശ്വാസമായി വേനല്‍ മഴയെത്തുമെന്ന് പ്രവചനം
തിരുവനന്തപുരം: (www.kvartha.com 15.03.2022) കനത്ത ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി ചൊവ്വാഴ്ച മുതല്‍ വേനല്‍മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് സൂചന നല്‍കി.
അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ച മഴയുണ്ടായേക്കുമെന്ന് ഐഎംഡി പ്രവചിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും മഴ പെയ്‌തേക്കും.
Powered by Info News For You

മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 20വരെ ശരാശരി വേനല്‍മഴ ലഭിച്ചേക്കും.
Keywords: Thiruvananthapuram, News, Kerala, Rain, Prediction, Summer, Prediction that summer rain in Kerala today.
Keywords: Thiruvananthapuram, News, Kerala, Rain, Prediction, Summer, Prediction that summer rain in Kerala today.
Powered by Info News For You
Comments
Post a Comment