'ഒപ്പം നില്‍ക്കണം, എന്തു ചെയ്യണമെന്ന അനിശ്ചിതത്വം ഇനിയും അരുത്'; യുകെ പാര്‍ലമെന്റിനോട് അഭ്യര്‍ഥനയുമായി സെലെന്‍സ്‌കി

ലന്‍ഡന്‍: (www.kvartha.com 09.03.2022) റഷ്യയ്‌ക്കെതിരെ പോരാടാന്‍ ഒപ്പം നില്‍ക്കണമെന്ന് യുകെ പാര്‍ലമെന്റിനോട് അഭ്യര്‍ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലെന്‍സ്‌കി. ആയുധം തന്നും റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവന്നും സഹായിക്കണമെന്ന് അദ്ദേഹം പാര്‍ലമെന്റിനോട് അഭ്യര്‍ഥിച്ചു. ബ്രിടീഷ് എംപിമാരോട് സെലെന്‍സ്‌കി വിഡിയോ പ്രസംഗത്തിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

എന്തു ചെയ്യണമെന്ന അനിശ്ചിതത്വം ഇനിയും അരുതെന്നും തീരുമാനമെടുക്കാന്‍ വൈകിക്കരുതെന്നും സെലെന്‍സ്‌കി പറഞ്ഞു. 'വേണോ വേണ്ടയോ എന്ന ചോദ്യമാണ് നമുക്ക് മുന്നിലുള്ളത്. ഉത്തരമെന്തെന്ന കാര്യത്തില്‍ സംശയമില്ല, തീര്‍ചയായും വേണം' എന്ന വില്യം ഷെയ്ക്‌സ്പിയറുടെ ഹാംലറ്റ് നാടകത്തിലെ വരികളും സെലെന്‍സ്‌കി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

London, News, World, UK, British, Parliament, President, Ukraine, Russia, Zelensky, Zelensky receives standing ovation, calls for more support in address to U.K. Parliament via video.

യുടെ പാര്‍ലമെന്റിന്റെ ജനസഭയില്‍ വിദേശരാഷ്ട്രത്തലവന്മാര്‍ പ്രസംഗിക്കുന്നത് അപൂര്‍വമാണ്. നേരത്തേ ഇയു പാര്‍ലമെന്റിലും യുഎസ് കോണ്‍ഗ്രസിലും യുക്രൈന്‍ വിഷയം സെലെന്‍സ്‌കി അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം സെലെന്‍സ്‌കിയുടെ പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് ജനസഭയില്‍ അദ്ദേഹത്തിന് പ്രസംഗിക്കാനുള്ള അവസരം നല്‍കിയത്.

Keywords: London, News, World, UK, British, Parliament, President, Ukraine, Russia, Zelensky, Zelensky receives standing ovation, calls for more support in address to U.K. Parliament via video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?