മരിയുപോളിലെ കുട്ടികളുടെ ആശുപത്രി റഷ്യയുടെ ബോംബാക്രമണത്തില്‍ തകര്‍ന്നതായി യുക്രൈന്‍

കീവ്: (www.kvartha.com 10.03.2022) മരിയുപോളിലെ കുട്ടികളുടെ ആശുപത്രി റഷ്യയുടെ ബോംബാക്രമണത്തില്‍ തകര്‍ന്നതായി യുക്രൈന്‍. തകര്‍ന്ന ആശുപത്രി കെട്ടിടത്തിനടിയില്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

ബോംബുകള്‍ പതിച്ചു തകര്‍ന്ന ആശുപത്രിയുടെ ദൃശ്യങ്ങള്‍ സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. യുക്രൈനില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമനിരോധനം ഏര്‍പെടുത്തണമെന്ന് സെലെന്‍സ്‌കി സുഹൃദ്രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ടു. വന്‍നാശമാണ് സംഭവിച്ചതെന്നും എത്രപേര്‍ മരിച്ചെന്ന് വ്യക്തമല്ലെന്നും പ്രാദേശിക അധികൃതര്‍ പറഞ്ഞു.

News, World, Ukraine, Russia, Children, Hospital, Prime Minister, President, Mariupol, Bomb, Attack, Ukraine accuses Russia of bombing children’s hospital in Mariupol.

കീവില്‍ വ്യോമാക്രണം ശക്തമായെന്ന റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉള്‍പെടെ ലോകനേതാക്കള്‍ അപലപിച്ചു. അതേസമയം ജനങ്ങളെ ആക്രമിക്കുന്നില്ലെന്നാണ് റഷ്യ ആവര്‍ത്തിക്കുന്നത്. റഷ്യന്‍ സേന വളഞ്ഞതിനാല്‍ മരിയുപോളില്‍ നാല് ലക്ഷം നിവാസികള്‍ വെള്ളവും വൈദ്യുതിയുമില്ലാതെ ബന്ദികളാക്കപ്പെട്ട നിലയിലാണെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.

Keywords: News, World, Ukraine, Russia, Children, Hospital, Prime Minister, President, Mariupol, Bomb, Attack, Ukraine accuses Russia of bombing children’s hospital in Mariupol.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?