ബൈകും മിനിലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു; അപകടം ഐ എസ് എല്‍ ഫുട്‍ബോൾ മത്സരം കാണാന്‍ പോവുന്നതിനിടെ

കാസർകോട്: (www.kasargodvartha.com 20.03.2022) ബൈകും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു . മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ മുഹമ്മദ് ജംശീർ (22), മുഹമ്മദ് ശിബിൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. ഞായറാഴ്ച പുലര്‍ചെ അഞ്ചരയോടെ ഉദുമ പള്ളത്താണ് അപകടം സംഭവിച്ചത്.

  
News, Uduma, Injured, Police, General-hospital, Top-Headlines, Malappuram, Car, Lorry, Goa, Kasaragod, Kerala, Bike, Accidental Death, 2 students died in accident.



ഐ എസ് എല്‍ ഫുട്‍ബോൾ ഫൈനല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് പോവുകയായിരുന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്.  ഹൈദരാബാദിന് വേണ്ടി കളിക്കുന്ന അബ്ദുർ റബീഹിന്റെ പിതാവിന്റെ സഹോദരന്റെ മകനാണ് ശിബിൻ. റബീഹിന്റെ സുഹൃത്തുക്കളാണ് മറ്റുള്ളവർ. രണ്ട് സംഘമായി ബൈകിലും കാറിലുമായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കാറിൽ സഞ്ചരിച്ചിരുന്നവർ മംഗ്ളൂറിലെത്തിയപ്പോൾ ബൈകിൽ വരികയായിരുന്നവരെ കാണാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ പൊലീസ് എടുത്തതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അപകടം സംഭവിച്ച വിവരം അറിഞ്ഞത്.

  
News, Uduma, Injured, Police, General-hospital, Top-Headlines, Malappuram, Car, Lorry, Goa, Kasaragod, Kerala, Bike, Accidental Death, 2 students died in accident.



അബ്ദുൽ കരീം - ജമീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ജംശീർ. കോയമ്പതൂരിൽ എൻജിനീയറിങ് വിദ്യാർഥിയാണ്.
സഹോദരങ്ങൾ: മുഹമ്മദ് ജംശാദ്‌, മുഹമ്മദ് നിഹാൽ, നൗഫൽ , ജുമൈല.

നാസർ - ജസീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ശിബിൻ. കോട്ടക്കലിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.
സഹോദരങ്ങൾ: റുമൈസ്, അശ്ഫിൻ, ഫിദ.

മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, മുസ്ലിം യൂത് ലീഗ് ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫ് തുടങ്ങിയവർ മോർചറിയിലെത്തി.

Keywords: News, Uduma, Injured, Police, General-hospital, Top-Headlines, Malappuram, Car, Lorry, Goa, Kasaragod, Kerala, Bike, Accidental Death,  2 students died in accident.



< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?