യുക്രൈനിലെ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു; വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അര്‍പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്; അന്ത്യ കര്‍മങ്ങള്‍ക്ക് ശേഷം മെഡികല്‍ കോളജിന് വിട്ടുനല്‍കും


ബെംഗ്‌ളൂറു: (www.kvartha.com 21.03.2022) യുക്രൈനിലെ ഖാര്‍കീവില്‍ റഷ്യയുടെ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്‍ഡ്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. എയര്‍ ഇന്‍ഡ്യയുടെ പ്രത്യേക വിമാനത്തിലാണ് ഖാര്‍കീവില്‍ നിന്ന് മൃതദേഹം ബെംഗ്‌ളൂറില്‍ എത്തിച്ചത്. 

ബെംഗ്‌ളൂറു വിമാനത്താവളത്തിലെത്തി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അന്ത്യാഞ്ജലി അര്‍പിച്ചു. മൃതദേഹം നാട്ടിലെത്തിച്ച കേന്ദ്ര സര്‍കാരിന് ബസവരാജ് ബൊമ്മയ് നന്ദി അറിയിച്ചു. മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം എസ് എസ് മെഡികല്‍ കോളജിനായി വിട്ടു നല്‍കും. 

News, National, India, Bangalore, Student, Dead Body, Obituary, Family, CM, Chief Minister, Mortal remains of Karnataka student killed in Ukraine arrives in B'luru; CM pays homage


മാര്‍ച് ഒന്നിനാണ് ഖാര്‍കീവിലെ മെഡികല്‍ യൂനിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയായിരുന്ന നവീന്‍ ഷെലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭക്ഷണത്തിനും അവശ്യസാധനങ്ങള്‍ വാങ്ങാനുമായി സൂപര്‍മാര്‍കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോഴാണ് റഷ്യയുടെ ഷെലാക്രമണമുണ്ടായത്. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. 

കര്‍ണാടകയിലെ ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്റേത്. കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ കുടുംബം വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാര്‍ക് നേടിയ നവീന് സര്‍കാര്‍ മെഡികല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. മറ്റ് കോളജുകളില്‍ എംബിബിഎസ് പഠനത്തിനുള്ള ഉയര്‍ന്ന ഫീസ് കണക്കിലെടുത്താണ് പഠനത്തിന് വേണ്ടി യുക്രൈനിലേക്ക് പോയത്.

Keywords: News, National, India, Bangalore, Student, Dead Body, Obituary, Family, CM, Chief Minister, Mortal remains of Karnataka student killed in Ukraine arrives in B'luru; CM pays homage

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?