ശ്രീനഗറിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍

ശ്രീനഗര്‍: (www.kvartha.com 05.03.2022) ആശുപത്രിയില്‍ വന്‍ തീപിടിത്തം. നഗരത്തിലെ ബറജുല ഏരിയയിലെ ബോണ്‍ ആന്‍ഡ് ജോയിന്റ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായതെന്നാണ് റിപോര്‍ട്. 113 രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയിലെ ട്രോമ സെന്റര്‍, എമര്‍ജന്‍സി, റികവറി വാര്‍ഡ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു.

കോടികണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ആശുപത്രിയിലെ എമര്‍ജന്‍സി ഓപറേഷന്‍ തീയറ്ററില്‍ നിന്ന് ആരംഭിച്ച തീ ആശുപത്രിയിലെ മറ്റ് കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ടപ്പോള്‍ രോഗികള്‍ക്കൊപ്പം ബന്ധുക്കളും പുറത്തേക്ക് ഓടി.

Srinagar, News, National, Fire, Hospital, Massive fire breaks out at Bone and Joint Hospital.

ആശുപത്രി ജീവനക്കാരും സമീപവാസികളും ചേര്‍ന്ന് രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഉടന്‍തന്നെ അഗ്‌നിശമനസേനയെത്തി തീ അണയ്ക്കുന്ന ശ്രമം രാത്രി വൈകിയും തുടര്‍ന്നു. സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതാണ് എമര്‍ജന്‍സി തീയറ്ററിലുണ്ടായ തീപിടിത്തത്തിന് കാരണം. അവിടെ നിന്നാണ് മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

Keywords: Srinagar, News, National, Fire, Hospital, Massive fire breaks out at Bone and Joint Hospital.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?