'രാജ്യത്ത് മുസ്ലിംകള്‍ കൊല്ലപ്പെടുന്നതിനെ കുറിച്ച് ഒരു സിനിമ എടുക്കാന്‍ ദ കശ്മീര്‍ ഫയല്‍സിന്റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു'; ഐഎഎസ് ഉദ്യോഗസ്ഥന് സര്‍കാര്‍ കാരണം കാണിക്കല്‍ നോടീസ്; കശ്മീരിലേക്ക് സ്ഥലം മാറ്റുമെന്നും ഭീഷണിപ്പെടുത്തിയതായി ആരോപണം
ന്യൂഡെല്‍ഹി: (www.kvartha.com 25.03.2022) രാജ്യത്ത് ധാരാളം മുസ്ലിംകള്‍ കൊല്ലപ്പെടുന്നതിനെ കുറിച്ച് ഒരു സിനിമ നിര്‍മിക്കാന്‍ 'ദ കശ്മീര്‍ ഫയല്‍സിന്റെ' നിര്‍മാതാക്കളോട് ആവശ്യപ്പെട്ടതിന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് മധ്യപ്രദേശ് സര്‍കാര്‍ വ്യാഴാഴ്ച കാരണം കാണിക്കല്‍ നോടീസ് നല്‍കിയതായി റിപോര്‍ട്.
നിയാസ് ഖാന്‍ എന്ന ഉദ്യോഗസ്ഥന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയെന്നാണ് സര്‍കാര്‍ ആരോപിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ ഡെപ്യൂടി സെക്രടറിയായി ജോലി ചെയ്യുന്ന 2015 ബാച് ഐഎഎസ് ഉദ്യോഗസ്ഥനാണ് നിയാസ് ഖാന്‍.
നിയാസ് ഖാന്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച വൈകുന്നേരമാണ് കാരണം കാണിക്കല്‍ നോടീസ് നല്‍കിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉള്‍പെടെ നിരവധി മന്ത്രിമാര്‍ ഖാനെതിരെ നടപടി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നോടീസ് നല്‍കിയതെന്നാണ് വിവരം. സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നിശ്ചയിച്ചിട്ടുള്ള 'ലക്ഷ്മണ്‍ രേഖ' ലംഘിച്ചെന്നും അതിനാല്‍ അദ്ദേഹത്തിന്റെ മറുപടി തേടാന്‍ കാരണം കാണിക്കല്‍ നോടീസ് നല്‍കുമെന്നും മിശ്ര ബുധനാഴ്ച പറഞ്ഞിരുന്നു.
ഭരണഘടനാപരമായ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിച്ചാണ് താന്‍ സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതെന്നും എന്നാല്‍ താനൊരു മുസ്ലിം ആയതിനാല്‍ തന്നെ നിശബ്ദനാക്കാന്‍ നോക്കുകയാണെന്നും ഖാന്‍ പ്രതികരിച്ചു.
'ഗുരുതരമായ ഏതെങ്കിലും വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് ചട്ട ലംഘനമാണെങ്കില്‍, മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവര്‍ക്കെതിരെ ഒരു നോടീസ് പോലും പുറപ്പെടുവിച്ചിട്ടില്ല. ഞാന്‍ മുസ്ലിം ആയത് കൊണ്ടാണ് ഇരയായത്- നിയാസ് ഖാന്‍ ആരോപിച്ചു.
ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്നതിലുപരി, ഭരണഘടനാ പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ ഉപയോഗിച്ച് ചിന്തകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു എഴുത്തുകാരന്‍ കൂടിയാണ് താനെന്നും ഖാന്‍ വിശദീകരിച്ചു.
'എന്നെ കശ്മീരിലേക്ക് മാറ്റുമെന്ന് പറഞ്ഞാല്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. ഞാന്‍ നാല് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നോടീസിന് മറുപടി നല്‍കും.'- അദ്ദേഹം പറഞ്ഞു.
'ന്യൂനപക്ഷങ്ങളുടെ വേദനയും കഷ്ടപ്പാടും രാജ്യത്തിന് മുന്നിലെത്തിക്കാന്‍ വേണ്ടി കശ്മീര്‍ ഫയല്‍സ് പോലൊരു സിനിമ നിര്‍മിക്കാന്‍, വിവിധ സന്ദര്‍ഭങ്ങളില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതിനെ കുറിച്ച് ഒരു പുസ്തകം എഴുതാന്‍ ആലോചിക്കുന്നു'- എന്നായിരുന്നു നിയാസ് ഖാന്റെ ട്വീറ്റ്.
Keywords: News, National, India, New Delhi, IAS Officer, Twitter, Social Media, Cinema, Entertainment, Notice, Top-Headlines, Madhya Pradesh government issues notice to IAS officer for comments on 'The Kashmir Files'Thinking to write a book to show the massacre of Muslims on different occasions so that a movie like Kashmir Files could be produced by some producer, so that, the pain and suffering of minorities could be brought before Indians
— Niyaz Khan (@saifasa) March 18, 2022
Powered by Info News For You

Comments
Post a Comment