വേനല്‍ക്കാലത്ത് വൈദ്യുതിക്ഷാമം ഉണ്ടാകില്ല, മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ബോര്‍ഡ്
തിരുവനന്തപുരം: (www.kvartha.com 06.03.2022) വേനല്‍ക്കാലത്ത് വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്നും ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും വൈദ്യുതി ബോര്‍ഡ് അധികൃതര്‍. 250 മെഗാ വാട് ബാങ്കിങ് സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത് ഉള്‍പെടെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ 65-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് തിങ്കളാഴ്ച 65 ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുമെന്ന് ചെയര്‍മാന്‍ ബി അശോക് വ്യക്തമാക്കി.
ഹരിതോര്‍ജ ഉല്‍പാദന രംഗത്ത് വന്‍ കുതിപ്പാണ് ലക്ഷ്യമിടുന്നത്. സൗര പദ്ധതിയുടെ ഭാഗമായി 21 മെഗാവാട് സൗരോര്‍ജ ഉല്‍പാദന ശേഷി കൈവരിക്കാനായെന്നും ജൂണില്‍ 115 മെഗാവാടാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു. കാറ്റില്‍ നിന്ന് 100 മെഗാവാട് ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി ഇടുക്കി, പാലക്കാട് ജില്ലകളിലായി വിഭാവനം ചെയ്തിട്ടുണ്ട്. ബോര്‍ഡിന്റെ എട്ടും ജല അതോറിറ്റിയുടെ രണ്ടും ജലാശയങ്ങളിലായി 100 മെഗാവാട് ശേഷിയുള്ള ഫ്ളോടിങ് സോളര്‍ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Powered by Info News For You

Keywords: Thiruvananthapuram, News, Kerala, KSEB, Electricity, Technology, Vehicles, Electricity Board says there will be no power shortage in summer.
Powered by Info News For You
Comments
Post a Comment