കണ്ണൂരില്‍ സ്‌നേക് പാര്‍കിന് സമീപമുള്ള പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി


കണ്ണൂര്‍: (www.kvartha.com 05.03.2022) ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. സ്‌നേക് പാര്‍കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അര്‍ധരാത്രിയോടെയാണ് സംഭവം. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചതിനാല്‍ പുലര്‍ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു.

News, Kerala, State, Kannur, Fire, Local News, Police, Fire broke out at a plywood factory in Kannur


പ്ലൈവുഡ് മുഴുവനും കത്തിനശിച്ചു. ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍നിന്നും തളിപ്പറമ്പില്‍ നിന്നുമായി എട്ട് യൂനിറ്റോളം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: News, Kerala, State, Kannur, Fire, Local News, Police, Fire broke out at a plywood factory in Kannur

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?